‘ഇതാര് മഹിഷ്മതി സാമ്രാജ്യത്തിലെ രാജകുമാരിയോ?’ – അതീവ ഗ്ലാമറസ് ലുക്കിൽ നടി മാളവിക മേനോൻ

‘ഇതാര് മഹിഷ്മതി സാമ്രാജ്യത്തിലെ രാജകുമാരിയോ?’ – അതീവ ഗ്ലാമറസ് ലുക്കിൽ നടി മാളവിക മേനോൻ

നടൻ സിദ്ധാർഥ് ഭരതൻ ആദ്യമായി സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന് പിന്നീട് ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ താരമാണ് നടി മാളവിക മേനോൻ. 916 എന്ന സിനിമയിൽ ആസിഫ് അലിയുടെ നായികയായ മാളവികയ്ക്ക് കരിയറിന്റെ തുടക്കത്തിൽ നല്ല റോളുകളിൽ ലഭിച്ചിരുന്നില്ല.

2018-ന് നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മലയാളത്തിൽ താരത്തിന് ലഭിച്ചു. ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം, അൽ മല്ലു തുടങ്ങിയ സിനിമകളിൽ മാളവിക വേഷമിട്ടു. തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് ഒരുപാട് തമിഴ് ആരാധകരുമുണ്ട് സോഷ്യൽ മീഡിയയിൽ.

ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തിൽ അധികം ഫോളോവേഴ്സും അതുപോലെ ഫേസ്ബുക്കിൽ നാല്പത്തി നാല് ലക്ഷം ഫോളോവേഴ്‌സുമാണ് താരത്തിനുള്ളത്. മറ്റുതാരങ്ങളുടെ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും കമന്റ് ഇടുന്ന ഒരു താരം കൂടിയാണ് മാളവിക. പല നടിമാരും അത്തരത്തിൽ ചെയ്യാറില്ല. ഇപ്പോഴിതാ മാളവിക തന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

ഡാർക്ക് ചുവപ്പ് നിറത്തിലുള്ള മെർമെയ്‌ഡ്‌ ടൈപ്പ് സ്പ്ലിറ്റ് വസ്ത്രം ധരിച്ചാണ് മാളവിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ‘ഇതാര് മഹിഷ്മതി സാമ്രാജ്യത്തിലെ രാജകുമാരിയോ?’ എന്നാണ് ആരാധകർ ഫോട്ടോസ് കണ്ടിട്ട് കമന്റ് ചെയ്തിരിക്കുന്നത്. ‘ജമേഷ് കോട്ടക്കൽ’ എന്ന ഫോട്ടോഗ്രാഫറാണ് മാളവികയുടെ ഗ്ലാമറസായിട്ടുള്ള ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്‌റ്റൈൽ മാഗസിന് വേണ്ടിയാണ് മാളവികയുടെ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

CATEGORIES
TAGS