‘ഒരു ഹോളിവുഡ് നടിയുടെ കൂട്ടുണ്ടന്ന് ആരാധകർ..’ – അവതാരക ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട് വൈറൽ

‘ഒരു ഹോളിവുഡ് നടിയുടെ കൂട്ടുണ്ടന്ന് ആരാധകർ..’ – അവതാരക ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട് വൈറൽ

സിനിമയിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുന്ന താരങ്ങളുടെ കൂട്ടുതന്നെ ആരാധകരും ഫോളോവേഴ്‌സുമുള്ള ഒരു വിഭാഗമാണ് ഇന്നത്തെ കാലത്ത് അവതാരകരും. സമൂഹ മാധ്യമങ്ങളിലും ഇത്തരത്തിൽ ഇവർക്ക് ഒരുപാട് ഫോളോവേഴ്‌സുണ്ട്. പേളി മാണി, അശ്വതി ശ്രീകാന്ത്, ലക്ഷ്മി നക്ഷത്ര, മീര അനിൽ തുടങ്ങിയവർക്ക് ഒരുപാട് ആരാധകരാണ് ഉളളത്.

ഈ കൂട്ടത്തിൽ തന്നെ ആരാധകർ ഒരുപാട് പിന്തുണക്കുന്നതും തിരിച്ച് അവർക്ക് സപ്പോർട്ട് നൽകുന്നതുമായ ഒരാളാണ് ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പരിപാടി അവതരിപ്പിക്കുന്ന ലക്ഷ്മി നക്ഷത്ര എന്ന ലക്ഷ്മി ഉണ്ണി കൃഷ്ണൻ. ആരാധകർ ചിന്നു ചേച്ചി എന്നാണ് ലക്ഷ്മിയെ വിളിക്കുന്നത്. ഓരോ ഫോട്ടോസിനും മികച്ച അഭിപ്രായവും പിന്തുണയുമാണ് അവർ നൽകുന്നത്.

ലക്ഷ്മി ചെയ്യാറുള്ള ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ വൈറലാക്കാറുണ്ട്. ഒരുപാട് ടെലിവിഷൻ പരിപാടികളിലും റിയാലിറ്റി ഷോകളിലും അവതാരകയായിട്ടുള്ള ലക്ഷ്മി അതി മനോഹരമായി പാടുകയും ചെയ്യും. ലക്ഷ്മി തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

കറുപ്പ് ഡ്രെസ്സിൽ അതിസുന്ദരിയായി ഒരു ഹോളിവുഡ് നടിയെ കാണുന്ന ലക്ഷ്മിയുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫാഷൻ ഫോട്ടോഗ്രാഫർ അർഫാസ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ലേഡീസ് പ്ലാനെറ്റിന്റെ ഔട്ട് ഫിറ്റാണ് ലക്ഷ്മിയെ ഒരു ബോൾഡ് ആൻഡ് ആറ്റിട്യൂട് ലുക്കിൽ തോന്നിപ്പിക്കുന്നത്. അഭിലാഷ് ചികുവാണ് ലക്ഷ്മിയെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS