‘സ്വർഗ്ഗത്തിലോ അതോ സ്വപ്നത്തിലോ..’ – മേഘങ്ങൾ തലോടുന്ന മലമുകളിലെ വെഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു!!

‘സ്വർഗ്ഗത്തിലോ അതോ സ്വപ്നത്തിലോ..’ – മേഘങ്ങൾ തലോടുന്ന മലമുകളിലെ വെഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു!!

കേരളത്തിൽ കുറച്ചുനാളായി അധികം സോഷ്യൽ മീഡിയയിൽ കാണാത്ത ഒരു ഐറ്റമാണ് വെഡിങ് ഫോട്ടോഗ്രാഫികൾ. പല തരത്തിലുള്ള വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റും എല്ലാം ഉണ്ടായിരുന്നിടത് ഇപ്പോൾ വിവാഹങ്ങൾ എല്ലാം വളരെ ലളിതമായി നടത്തുന്നതുകൊണ്ട് തന്നെ അതൊന്നും മലയാളികൾക്ക് അത്ര സജീവമായി കാണാൻ സാധിക്കുന്നില്ല.

ഇത്തരം വെഡിങ് ഫോട്ടോഷൂട്ടുകളിൽ ഏറ്റവും വലിയ പ്രാധാന്യമെന്ന് പറയുന്നത് ലൊക്കേഷനാണ്. സിനിമകളിൽ കാണുന്ന പോലെ തന്നെയാണ് പലരും വെഡിങ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. പലപ്പോഴും പല വെറൈറ്റികളായി വരാൻ ഫോട്ടോഗ്രാഫി കമ്പനി നടത്തുന്നവരും ശ്രദ്ധിക്കാറുണ്ട്. സോഷ്യൽ മീഡിയിൽ വൈറലായി കഴിഞ്ഞാൽ കൂടുതൽ വർക്കുകൾ അവരെ തേടിവരികയും ചെയ്യും.

കാടും പുഴയും മലയും എല്ലാം ലൊക്കേഷനാക്കിയാണ് എല്ലാവരും വെഡിങ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ളത്. പ്രണയം തുളുമ്പുന്ന സ്ഥലങ്ങളിൽ പ്രണയാർദ്രമായി നിൽക്കുന്ന വധുവരന്മാരായ പ്രണയിതാക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചിലർ മോഡേൺ വേഷങ്ങളിൽ അത്തരം സ്ഥലങ്ങളിൽ ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ ചിലർ നാടൻ വേഷങ്ങളിൽ തിളങ്ങുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും ഒരു വെറൈറ്റി വെഡിങ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. വുഡ്‌പെക്കർ ഫോട്ടോഗ്രാഫി എടുത്ത അതിൻമനോഹരമായ ചിത്രങ്ങളാണ് ആളുകളുടെ ശ്രദ്ധനേടിയിരിക്കുന്നത്. മലമുകളിൽ മേഘങ്ങൾ കൈയെത്തും ദൂരത്ത് മുത്തുമിടുന്ന പോലെ തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് എടുത്തിരിക്കുന്നത്.

ഇതിന് മുമ്പും വുഡ്‌പെക്കർ ഫോട്ടോഗ്രാഫിയുടെ ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മേഖലങ്ങൾ മൂടി അതിമനോഹരമായ കാഴ്‌ചയുടെ വിസ്മയമൊരുക്കുന്ന ചിത്രങ്ങളുടെ താഴെ മികച്ച കമന്റുകൾ ലഭിച്ചിരിക്കുന്നത്. തൂവെള്ള കളർ വസ്ത്രങ്ങൾ ധരിച്ച് വരനും വധുവും മലമുകളിൽ ബെഡിൽ ഇരിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

CATEGORIES
TAGS