‘കാളിദാസ് ജയറാമിന് ഒപ്പമുള്ളത് കാമുകിയോ? ആരാധികമാരുടെ ഹൃദയം തകർത്ത് താരം..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി സിനിമയിൽ വന്ന് പിന്നീട് തെന്നിന്ത്യയിലെ നായകനടനായി മാറിയ താരമാണ് നടൻ ജയറാമിന്റെ മകനായ കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ ജയറാമിന്റെ മകനായി അഭിനയിച്ചുകൊണ്ട് തന്നെയാണ് കാളിദാസ് സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം ജയറാമിന്റെ തന്നെ എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിലും കാളിദാസ് മകനായി അഭിനയിച്ചു.

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം തമിഴിലൂടെ നായകനായി തുടങ്ങിയ കാളിദാസിന് മലയാളത്തിൽ നായകനായി അഭിനയിച്ചപ്പോൾ ചെറുതായി പാളുകയും ചെയ്തിരുന്നു. പൂമരത്തിലാണ് മലയാളത്തിൽ ആദ്യമായി നായകനായി അഭിനയിച്ചത്. അതിന് ശേഷം മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്, ഹാപ്പി സർദാർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു.

അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു പിന്നീട് ഇങ്ങോട്ട് കണ്ട കാളിദാസ് സിനിമകൾ. പുത്തം പുതു കാലൈ, പാവ കഥൈകൾ, വിക്രം, നച്ചത്തിരം നഗർഗിരത്ത് തുടങ്ങിയ തമിഴ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളിൽ കാളിദാസ് തിളങ്ങി. മലയാളത്തിലും നല്ല സിനിമകൾ കാളിദാസിന്റെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അച്ഛനെ പോലെ തന്നെ മലയാളത്തിൽ തിളങ്ങാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അതെ സമയം കാളിദാസിന്റെ പുതിയ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഒരു പെൺകുട്ടിക്ക് ഒപ്പം ഒരു ബോട്ടിൽ ഇരിക്കുന്ന ചിത്രമാണ് കാളിദാസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. കാളിദാസിന്റെ കാമുകിയാണ് ഇതെന്ന് രീതിയിൽ പ്രചരണവും നടക്കുന്നുണ്ട്. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന് ഒപ്പം ഇരിക്കുന്നത്. ദുബായിൽ വച്ചാണ് ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്.

ഈ പെൺകുട്ടി തന്നെ ഓണം ഫോട്ടോയിലും ജയറാമിന്റെ കുടുംബത്തിന് ഒപ്പം ഇരിക്കുന്ന ഫോട്ടോയിലും ഉണ്ടായിരുന്നു. അന്നും ഇതേപോലെ കാമുകി ആണെന്ന് തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരും ദുബായിൽ ഒരുമിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ വന്നതോടെ ആ സംശയങ്ങൾക്ക് ബലം കൂടിയിരിക്കുകയാണ്. കാളിദാസ് തന്നെ വൈകാതെ ഇത് പുറത്തുവിടുമെന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും താരത്തിന്റെ ആരാധികമാരുടെ ഹൃദയം തകരുന്നു നിമിഷമാണ് ഇത്.