‘കലാമൂല്യമുളളത് ഒന്നുമില്ലായെന്ന് ജൂറി, മികച്ച സീരിയലിന് അവാർഡില്ല..’ – കൈയടിച്ച് സോഷ്യൽ മീഡിയ

‘കലാമൂല്യമുളളത് ഒന്നുമില്ലായെന്ന് ജൂറി, മികച്ച സീരിയലിന് അവാർഡില്ല..’ – കൈയടിച്ച് സോഷ്യൽ മീഡിയ

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ ഈ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 29-മത് സംസ്ഥാന ചലച്ചിത്ര അവാർഡ് സംവിധായകൻ ആർ ശരത് ചെയർമാൻ ആയ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. എഴുത്തുകാരൻ എസ് ഹരീഷ്, നടി ലെന കുമാർ, സംവിധായകൻ സുുരേഷ് പൊതുവാൾ, സംവിധായകൻ ജിത്തു കോളയാട് എന്നിവരാണ് ജൂറി അംഗങ്ങൾ.

ഈ വർഷത്തെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച ടെലി സീരിയൽ, മികച്ച രണ്ടാമത്തെ ടെലി സീരിയൽ എന്നീ കാറ്റഗറിയിൽ വിജയി ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ;കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികൾ ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാത്തത് കൊണ്ടാണ് ഈ വിഭാഗത്തിൽ അവാർഡ് നൽകേണ്ട എന്ന് ജൂറി തീരുമാനിച്ചത്.

മികച്ച സീരിയൽ ഇല്ലാത്തുകൊണ്ട് തന്നെ രണ്ടാമത്തെ പുരസ്കാരത്തിനും യോഗ്യമായതുമില്ല എന്ന് ജൂറി ചൂണ്ടികാണിച്ചു. ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ച് കാണിക്കുന്നത്തിൽ ജൂറി കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വീട്ടിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കാണുന്നത് കൊണ്ട് തന്നെ സീരിയലുകളും കോമഡി പരിപാടികളും കാണിക്കുമ്പോൾ ചാനലുകൾ കൂടുതല്‍ ഉത്തരവാദിത്തബോധം കാണിക്കണമെന്ന് ജൂറി അഭിപ്രായപ്പെട്ടു.

മികച്ച സീരിയൽ കൂടാതെ മികച്ച ടെലിസീരിയൽ സംവിധായകൻ കാറ്റഗറിയിലും കലാസംവിധാനം കാറ്റഗറിയിൽ ഈ തവണ ജൂറി അവാർഡ് നൽകിയിട്ടില്ല. മേൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെയാണ് ഇതിനും അവാർഡ് ജൂറി നൽകാതിരുന്നത്. മറ്റു അവാർഡുകളിൽ മികച്ച നടനായി ശിവാജി ഗുരുവായൂരും മികച്ച നടിയായി അശ്വതി ശ്രീകാന്തും തിരഞ്ഞെടുക്കപ്പെട്ടു.

CATEGORIES
TAGS