‘ഭാര്യയുടെ പിറന്നാളിന് സർപ്രൈസ് ഒരുക്കി അവതാരകൻ ജീവ ജോസഫ്..’ – ചിത്രങ്ങൾ പങ്കുവച്ച് താരങ്ങൾ!!

‘ഭാര്യയുടെ പിറന്നാളിന് സർപ്രൈസ് ഒരുക്കി അവതാരകൻ ജീവ ജോസഫ്..’ – ചിത്രങ്ങൾ പങ്കുവച്ച് താരങ്ങൾ!!

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനാണ് അവതാരകരാനായ ജീവ ജോസഫ്. ജീവയുടെ ഭാര്യ അപർണ തോമസും ഒരു അവതാരകയാണെന്ന് കാര്യം പലർക്കും അറിയാം. ഇരുവരും ചേർന്നുള്ള കോംബോ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

ഈ കഴിഞ്ഞ ദിവസമാണ് ജീവയും അപർണയും തങ്ങളുടെ അഞ്ചാം വിവാഹവാർഷികതോട് അനുബന്ധിച്ച് ഒരു വ്യത്യസ്തമായ ഫോട്ടോഷൂട്ട് ഒരുക്കിയത്. സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ചിത്രങ്ങൾ ആയിരുന്നു അത്. ഇപ്പോഴിതാ മറ്റൊരു നല്ല നിമിഷം ആഘോഷിക്കുകയാണ് ജീവയും അപർണയും. അപർണയുടെ ജന്മദിനത്തിന് ഒരു സർപ്രൈസ് പാർട്ടി തന്നെ ഒരുക്കി ജീവ.

കേക്ക് മുറിക്കുന്നതിന്റെയും ഇരുവരും പരസ്പരം കേക്ക് പീസ് വായിൽ വച്ച് കൊടുക്കുന്നതിന്റെയും ചിത്രങ്ങൾ ജീവ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ജീവ തന്റെ പോസ്റ്റുകളോടൊപ്പം എഴുതുന്ന ക്യാപ്ഷൻ എപ്പോഴും രസകരമായ ഒന്നായിരിക്കും. ഭാര്യ അപർണ കേക്ക് മുറിക്കുന്ന സമയത്തുള്ള ഫോട്ടോയ്ക്കും ജീവ ഒരു ഡയലോഗ് എഴുതിയിട്ടുണ്ട്.

‘പുറകിൽ പോസ്റ്റ് ആയി നിൽക്കുന്ന ലെ ഞാൻ.. കാരണം ഇന്ന് അപർണയുടെ ജന്മദിനമാണ്..’, എന്നായിരുന്നു ജീവയുടെ ക്യാപ്ഷൻ. താരങ്ങൾ ഉൾപ്പടെ നിരവധി ആരാധകർ അപർണയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. ആരാധകരുടെ കമന്റുകൾക്ക് മറുപടി നൽകുന്ന ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് ജീവ.

CATEGORIES
TAGS