‘സ്റ്റാർ മാജിക്കിന്റെ സ്വന്തം ജസീലയുടെ ഫിറ്റ്നസ് രഹസ്യം ഇതോ?’ – വർക്ഔട്ട് ഫോട്ടോഷൂട്ടുമായി താരം

‘സ്റ്റാർ മാജിക്കിന്റെ സ്വന്തം ജസീലയുടെ ഫിറ്റ്നസ് രഹസ്യം ഇതോ?’ – വർക്ഔട്ട് ഫോട്ടോഷൂട്ടുമായി താരം

ഒരുപാട് ആരാധകരുള്ള ഒരു ടി.വി പ്രോഗ്രാമാണ് ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒരു പരിപാടി കൂടിയാണിത്. പരിപാടിൽ പല ഭാഗങ്ങളും കട്ട് ചെയ്ത സോഷ്യൽ മീഡിയയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി പ്രചരിക്കാറുണ്ട്. സിനിമയിലും സീരിയലിലും കോമഡി ഷോകളിലും നിറഞ്ഞു നിൽക്കുന്ന പ്രതിഭകൾ പങ്കെടുക്കുന്ന പരിപാടിയാണ് അത്.

മലയാളി അല്ലാത്ത ജസീല പ്രവീണും ഈ ഷോയിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ ഒരുപാട് ആരാധകരും താരത്തിനുണ്ട്. ജസീല മലയാളി അല്ലെങ്കിലും മലയാളത്തിൽ നിരവധി സീരിയലുകളിലും വെബ് സീരീസുകളിലും ഒക്കെ അഭിനയിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്കിലെ ഗെയിംസ് വരുമ്പോൾ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന ജസീലയുടെ മലയാളം പറച്ചിൽ കേൾക്കാൻ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്.

പരിപാടിയിൽ പങ്കെടുക്കുന്നതിൽ ഏറ്റവും കൂടുതൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന ഒരു അഭിനയത്രി അത് ജസീല ആണ്. ഇപ്പോഴിതാ തന്റെ വർക്ക് ഔട്ട് സമയത്തുള്ള നിമിഷങ്ങൾ ഒപ്പിയെടുത്ത് ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് താരം. ജസീലയുടെ ഫിറ്റ്നസിന് പിന്നിലുള്ള രഹസ്യം ഇതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ഇതിന് മുമ്പ് താരം ഇട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു ഫോട്ടോഷൂട്ട് ജിമ്മിൽ താരം ചെയ്യുന്നത്. ജിം ഡ്രെസ്സിൽ സ്റ്റൈലിഷ് ലുക്കിലാണ് ജസീലയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. മനോജ് രവി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എല്ലാം എടുത്തിരിക്കുന്നത്. കടവന്ത്രയിലെ എമ്പയർ ഫിറ്റ്നസ് എന്ന ജിമ്മിൽ വച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

സൂര്യ ടി.വിയിലെ തേനും വയമ്പും എന്ന സീരിയലിലൂടെയാണ് ജസീല പ്രവീൺ മലയാളം ടെലിവിഷൻ രംഗത്തേക്ക് വരുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന സീരിയലിൽ നെഗറ്റീവ് കഥാപാത്രം അവതരിപ്പിച്ച ശേഷമാണ് പ്രേക്ഷകർ ജസീലയെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. സീ കേരളത്തിലെ സുമംഗലി ഭവ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

CATEGORIES
TAGS