‘ഗോൾവല കാത്ത് ജസീല, ഫുട്ബോൾ ടർഫിൽ ഫോട്ടോഷൂട്ടുമായി താരം..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘ഗോൾവല കാത്ത് ജസീല, ഫുട്ബോൾ ടർഫിൽ ഫോട്ടോഷൂട്ടുമായി താരം..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

യുവതി-യുവാക്കളുടെ പ്രിയപ്പെട്ട ഗെയിം ഷോകളിൽ ഒന്നായ ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന താരമാണ് സീരിയൽ നടി കൂടിയായ ജസീല പ്രവീൺ. മലയാളി അല്ലാതിരുന്നിട്ട് കൂടിയും ജസീല മലയാളം സീരിയലുകളിൽ അഭിനയിക്കുകയും ടെലിവിഷൻ പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്.

സ്റ്റാർ മാജിക്കിൽ വന്ന ശേഷമാണ് ജസീലയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതിന് മുമ്പ് സീരിയലിൽ താരം അഭിനയിച്ചിട്ടുണ്ട്. കന്നഡ ടെലിവിഷൻ മേഖലയിൽ നിന്ന് മലയാളത്തിലേക്ക് എത്തിയ ജസീലയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന സീരിയലിലൂടെ ജസീല മലയാളത്തിലേക്ക് എത്തുന്നത്.

സ്വാസിക പ്രധാനവേഷത്തിൽ എത്തിയ സീത എന്ന സീരിയലിൽ ഒരു നെഗറ്റീവ് റോളിലും ജസീല അഭിനയിച്ചിരുന്നു. അങ്ങനെയാണ് ജസീല സ്റ്റാർ മാജിക്കിൽ എത്തുന്നതും കൂടുതൽ മലയാളികൾ താരത്തെ തിരിച്ചറിഞ്ഞ് തുടങ്ങിയതും. സീ കേരളത്തിലെ സുമംഗലി ഭവ എന്ന സീരിയലിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്.

ജസീല സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ അധികം സജീവമാണ്. മറ്റ് താരങ്ങളെ പോലെ തന്നെ നിരവധി ഫോട്ടോഷൂട്ടുകൾ ജസീലയും ചെയ്യാറുണ്ട്. ഈ കഴിഞ്ഞ ദിവസം തന്നെ ഫുട്ബോൾ ടർഫിൽ വച്ച് എടുത്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു. ഗോൾവല കാക്കുന്ന ഗോളിയെ പോലെ നിൽക്കുന്ന ജസീലയും അതുപോലെ ബോളിന് മുകളിൽ ഇരിക്കുന്ന താരത്തെയും ചിത്രതിൽ കാണാം.

ടി-ഷർട്ടും ഷോർട്ടസും ധരിച്ച് അല്പം ഗ്ലാമറസ് ലുക്കിലാണ് ജസീല ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസിന് താഴെ മികച്ച കമന്റുകൾ നൽകിയിരിക്കുന്നത്. കൊച്ചിയിലെ യുനൈറ്റഡ് സ്പോർട്സ് സെന്ററിൽ വച്ചാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ബീയോണ്ട് തൊട്ട് പ്രൊഡക്ഷൻസിന് വേണ്ടി നെക് ഫോട്ടോസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS