‘അതീവ ഗ്ലാമറസ് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ച് നടി ഇനിയയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു!!

‘അതീവ ഗ്ലാമറസ് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ച് നടി ഇനിയയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു!!

ചെറിയ റോളുകളിൽ അഭിനയിച്ച് തുടങ്ങി പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി മാറിയ താരമാണ് നടി ഇനിയ. മലയാളത്തിനേക്കാൾ തമിഴിലാണ് ആദ്യ താരത്തിന് മികച്ച അവസരങ്ങൾ ലഭിച്ചത്. അത് വേണ്ടവിധം താരം ഉപയോഗിക്കുകയും ചെയ്തു. 2011-ൽ പുറത്തിറങ്ങിയ ‘വാഗൈ സൂടാ വാ’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡ് കിട്ടി.

തമിഴിൽ മികച്ച വേഷങ്ങൾ ലഭിച്ചതോടെ ഇനിയയ്ക്ക് മലയാളത്തിലെ സംവിധായകർ ശ്രദ്ധിക്കാൻ തുടങ്ങി. അമർ അക്ബർ അന്തോണിയിലെ ബാർ ഡാൻസറായി വന്ന് പ്രേക്ഷകരെ തനിക്ക് ഗ്ലാമറസ് വേഷങ്ങളിലും തിളങ്ങാൻ പറ്റുമെന്ന് താരം തെളിയിച്ചു. ആ സിനിമയ്ക്ക് ശേഷം മലയാളത്തിൽ ഒരുപിടി നല്ല സിനിമകളിൽ നായികയായി ഇനിയ അഭിനയിച്ചു.

സ്വർണകടുവ, പുത്തൻ പണം, ആകാശമിട്ടായി, പരോൾ, മാമാങ്കം അങ്ങനെ തുടങ്ങി ഒന്നിന് പിറകെ ഒന്നായി വേഷങ്ങൾ താരത്തെ തേടിയെത്തി. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ മേഖലയിലെ എല്ലാവരും വീടുകളിൽ തന്നെ ആയിരുന്നു. ആ സമയത്ത് തന്റെ ആരാധകർക്കും ചില മാഗസീനുകൾക്കും വേണ്ടി നിരവധി ഫോട്ടോഷൂട്ടുകൾ തരാം ചെയ്തിരുന്നു.

നാടൻ വേഷങ്ങളിലും അതുപോലെ മോഡേൺ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും താരം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇനിയയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ തവണ അതീവ ഗ്ലാമറസ് ലുക്കിൽ തന്നെയാണ് വീണ്ടും ഇനിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.

മോഡലിംഗ് രംഗത്ത് നിന്നുമാണ് ഇനിയ സിനിമയിലേക്ക് എത്തുന്നത്. 2005-ൽ മിസ് ട്രിവാൻഡ്രം ആയിരുന്നു ഇനിയ. ഡാർക്ക് ചുവപ്പ് നിറത്തിലുള്ള ഗൗണിൽ ആരാധകരെ കണ്ണുകൾക്ക് വിസ്മയം തീർത്താണ് പുതിയ ഫോട്ടോഷൂട്ടിൽ താരം എത്തിയത്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ലാമിയ സി.കെയാണ് ഫോട്ടോഷൂട്ടിന്റെ സ്റ്റൈലിസ്റ്റ്.

CATEGORIES
TAGS