‘ഒരു രക്ഷയുമില്ലാത്ത ലുക്ക്, കിടിലം മേക്കോവറിൽ തിളങ്ങി നടി ഇനിയ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘ഒരു രക്ഷയുമില്ലാത്ത ലുക്ക്, കിടിലം മേക്കോവറിൽ തിളങ്ങി നടി ഇനിയ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ തമിഴ്, മലയാളം സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവനടിയാണ് ഇനിയ. സുരേഷ് ഗോപിയുടെ ടൈം എന്ന ചിത്രത്തിലൂടെയാണ് ഇനിയ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. പിന്നീട് തമിഴിലേക്ക് പോയ ഇനിയ മൂന്നാം ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡ് നേടുകയും ചെയ്തു.

അതോടുകൂടി കൂടുതൽ അവസരങ്ങൾ തമിഴിൽ നിന്നും പിന്നീട് മലയാളത്തിൽ നിന്നും താരത്തിന് ലഭിച്ചു. അമർ അക്ബർ അന്തോണിയിലെ ബാർ ഡാൻസറായി ഒരുപാട്ടിൽ അഭിനയിച്ചതോടെ ഗ്ലാമറസ് വേഷങ്ങളും തനിക്ക് ചെയ്യാൻ സാധിക്കുമെന്ന് ഇനിയ തെളിയിച്ചു. സ്വര്ണകടുവ, പുത്തൻപണം, താക്കോൽ, മാമാങ്കം തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ താരം ചെയ്തു.

തമിഴിൽ രണ്ട് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഇനിയ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ആഘോഷ് വൈഷ്ണവം എടുത്ത ഇനിയയുടെ പുതിയ ഗ്ലാമറസ് ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ആഘോഷ് തന്നെയാണ് ചിത്രങ്ങൾ ആദ്യം പുറത്തുവിട്ടത്. പിന്നീട് വൈകാതെ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയും ചെയ്തു. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരാണ് ഇനിയയുടെ ഈ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇനിയ കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നും ഒരു രക്ഷയുമില്ലാത്ത കിടിലം മേക്കോവറാണ് ഇതെന്നും ആരാധകർ കമന്റ് ചെയ്യുന്നത്.

CATEGORIES
TAGS