‘ആരൊക്കെ വന്നാലും ഈ തട്ട് താണുതന്നെ ഇരിക്കും!! ഉദ്‌ഘാടന റാണിയായി ഹണി റോസ്..’ – ഫോട്ടോസ് വൈറലാകുന്നു

ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഒരുപാട് യുവാക്കളുടെ ഹരമായി മാറിയ താരമാണ് നടി ഹണി റോസ്. ഇന്ന് മലയാളികൾ ഉദ്‌ഘാടന റാണി എന്ന് വിളിക്കുന്ന ഹണി റോസ് സിനിമയിൽ മാത്രമല്ല പുറത്തും തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. കഴിഞ്ഞ 4-5 മാസത്തിനിടയിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഹണി റോസ് ഉദ്‌ഘാടനത്തിനായി വന്നിട്ടുണ്ട്.

ഒരുപക്ഷേ സിനിമയിൽ നിന്ന് കിട്ടുന്നതിനേക്കാൾ വരുമാനം ഹണി റോസ് ഇത്തരത്തിൽ നേടുന്നുണ്ടെന്ന് പലരും പറയാറുണ്ട്. മിക്ക ദിനങ്ങളിൽ ഹണി റോസ് ഉദ്‌ഘാടനം ചെയ്യുന്ന എന്തെങ്കിലുമൊക്കെ പരിപാടികൾ നടക്കാറുണ്ട്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ കയറി ഒരു ശരാശരി മലയാളിയുടെ ടൈം ലൈനിൽ കൂടി ഹണിയുടെ ഒരു ഫോട്ടോയോ വീഡിയോയോ കടന്നുപോകാതെ ഇരുന്നിട്ടില്ല.

ഇപ്പോഴിതാ മലപ്പുറത്തെ മേലാറ്റൂരിലെ സാവിയോൺ മാളിൽ ഷോപ്പിംഗ് മാമാങ്കത്തിന് ഉദ്‌ഘാടനം ചെയ്യാൻ ഹണി റോസ് എത്തിയതിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഹണി സ്ഥിരം ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഇടുന്ന ടൈപ്പ് ഡ്രെസ്സിൽ തന്നെയാണ് ഈ തവണയും എത്തിയത്. കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് സ്റ്റൈലിഷ് ലുക്കിൽ ആളുകളെ രോമാഞ്ചം കൊള്ളിക്കാൻ ഹണി റോസിന് സാധിച്ചു.

ആരൊക്കെ വന്നാലും ഈ കാര്യത്തിൽ ഹണി റോസിന്റെ തട്ട് താണു തന്നെയിരിക്കും എന്ന് മലയാളികളും അഭിപ്രായപ്പെടുന്നു. അതെ സമയം മോൺസ്റ്ററാണ് ഹണി റോസിന്റെ അവസാനം ഇറങ്ങിയ ചിത്രം. ആ സിനിമയിലെ ഹണിയുടെ അഭിനയത്തിന് പ്രേക്ഷകരുടെ പ്രശംസ ലഭിച്ചിരുന്നു. ഇനി തെലുങ്കിൽ ബാലകൃഷ്ണയുടെ സിനിമയായ വീര നരസിംഹ റെഡിയാണ് ഹണിയുടെ ഇറങ്ങാനുള്ളത്.