‘തോപ്പുംപടിയെ പുളകം കൊള്ളിച്ച് ഹണി റോസ്, നീല സാരിയിൽ തിളങ്ങി ഉദ്‌ഘാടന റാണി..’ – ഫോട്ടോസ് വൈറൽ

‘തോപ്പുംപടിയെ പുളകം കൊള്ളിച്ച് ഹണി റോസ്, നീല സാരിയിൽ തിളങ്ങി ഉദ്‌ഘാടന റാണി..’ – ഫോട്ടോസ് വൈറൽ

ഇന്ന് കേരളക്കരയിൽ ഒരു പുതിയ കടയുടെ ഉദ്‌ഘാടനം നടക്കുന്നുവെന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചോദ്യം, ഹണി റോസ് ആണോ ഉദ്‌ഘാടനം ചെയ്യുന്നത് എന്നതാണ്. ആ സ്ഥിതിയിലേക്ക് എത്തി കഴിഞ്ഞിരിക്കുകയാണ്. അടുത്തിടെ സമൂഹ മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഉദ്‌ഘാടന വേദികളിൽ തിളങ്ങുന്ന ഹണി റോസിനെ മലയാളികൾക്ക് കാണാൻ സാധിക്കുകയുള്ളൂ.

തന്റെ പുതിയ സിനിമയായ മോൺസ്റ്ററിന്റെ റിലീസ് ദിവസവും ഹണി റോസ് ഈ ചടങ്ങുകളിൽ തിരക്കിലാണ് എന്നതും ശ്രദ്ധേയമാണ്. ഒക്ടോബർ 21 ആയ ഇന്നലെയായിരുന്നു മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ റിലീസ് ചെയ്തത്. രാവിലെത്തെ ഷോയിൽ ആരാധകർക്ക് ഒപ്പം സിനിമ കണ്ട ഹണിയെ വൈകിട്ട് നോക്കുമ്പോൾ മറ്റൊരു ചടങ്ങിൽ നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്.

തോപ്പുംപടിയിലെ നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ടസ് എന്ന ആഭരണശാലയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പ്രതേക ചടങ്ങിൽ ഹണി റോസ് അതിഥിയായി എത്തിയിരുന്നു. നീല നിറത്തിലെ മനോഹരമായ സാരിയിൽ അതിസുന്ദരിയായി തിളങ്ങിയ ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞിട്ടുണ്ട്. ഷിക്കു ജെയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

പതിവ് പോലെ തന്നെ ഹണി റോസിനെ കാണാൻ ആരാധകർ തടിച്ചുകൂടിയിരുന്നു. ആരാധകരെ പുളകം കൊള്ളിച്ച് നൃത്തച്ചുവടുകൾ വച്ച ശേഷമാണ് ഹണി റോസ് മടങ്ങിയത്. ഹണി റോസ് തെലുങ്കിൽ ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിച്ച ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ ഹണി റോസിന് ഒരു ഗ്ലാമറസ് താരമെന്ന രീതിയിലും തിളങ്ങിയിട്ടുണ്ട്.

CATEGORIES
TAGS