‘അമ്പോ!! പൊന്മുട്ടയിലെ താരമല്ലേ ഇത്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ഹരിത പറക്കോട്..’ – ഫോട്ടോസ് വൈറൽ

സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ആഗ്രഹിക്കുന്നവരാണ് അഭിനയമോഹവുമായി നടക്കുന്ന താരങ്ങളിൽ പലരും. യൂട്യൂബ് പോലെയുള്ള പ്ലാറ്റുഫോമുകളിൽ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച് ഒരു സമയം വരെ സിനിമയിലേക്ക് എത്തിയ താരങ്ങൾ ഇപ്പോൾ സിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടുന്ന അതെ പിന്തുണയും ആരാധകരെയും ഓൺലൈൻ വീഡിയോ പ്ലാറ്റുഫോമുകളിലൂടെ ശ്രദ്ധനേടുന്നവർക്ക് കിട്ടാറുണ്ട്.

യൂട്യൂബിൽ ഇപ്പോൾ വെബ് സീരീസുകൾ ചെയ്യുന്ന ധാരാളം ടീമുകളുണ്ട്. കരിക്ക് എന്ന ടീം ഇത്തരത്തിൽ വീഡിയോ ചെയ്ത ശ്രദ്ധനേടിയവരാണ്‌. അവരെ പോലെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയവരാണ് പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലെ വെബ് സീരീസുകളിലൂടെ ശ്രദ്ധനേടിയവർ. പൊന്മുട്ടയിലെ സീരീസുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ഹരിത പറക്കോട്.

100 ഡിഗ്രി സെൽഷ്യസ് എന്ന മലയാള സിനിമയിലും ഹരിത അഭിനയിച്ചിട്ടുണ്ട്. ‘കുറൈഒൻഡ്രുമില്ലൈ’ എന്ന തമിഴ് സിനിമയിലും ഹരിത നായികയായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഹരിതയെ പ്രേക്ഷകർ അധികം സിനിമകളിൽ കണ്ടിട്ടില്ല. മോഡലിംഗ് രംഗത്തും വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് ഹരിത. ഇപ്പോൾ കെമി എന്ന യൂട്യൂബ് ചാനലിന്റെ വീഡിയോസിലാണ് ഹരിതയെ കാണാൻ സാധിക്കുന്നത്.

കോമഡി സീരീസുകളും ഷോർട്ട് വീഡിയോസുമാണ് ഹരിത അതിൽ ചെയ്യാറുള്ളത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹരിതയുടെ ഹോട്ട് ലുക്കിലുള്ള ഫോട്ടോസ് താരം പങ്കുവച്ചിരിക്കുകയാണ്. കറുപ്പ് നിറത്തിലെ ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് ഹരിത ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്. ക്യൂട്ടി എന്നാണ് ഹരിതയുടെ ആരാധകർ ചിത്രങ്ങൾക്ക് നൽകിയ കമന്റുകൾ.