‘മുണ്ടുടുക്കാതെ എന്ത് വിഷു!! മുണ്ടും ടി-ഷർട്ടും ഇട്ട് കിടിലം ലുക്കിൽ ഗ്രേസ് ആന്റണി..’ – ഫോട്ടോസ് കാണാം

‘മുണ്ടുടുക്കാതെ എന്ത് വിഷു!! മുണ്ടും ടി-ഷർട്ടും ഇട്ട് കിടിലം ലുക്കിൽ ഗ്രേസ് ആന്റണി..’ – ഫോട്ടോസ് കാണാം

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്സിലെ സിമിയെ അറിയാത്ത മലയാളി സിനിമ ആസ്വാദകർ ഉണ്ടായിരിക്കില്ല. അത്ര മനോഹരവും റിയലിസ്റ്റികുമായിട്ടാണ് ഗ്രേസ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ ആയിരുന്നു ഗ്രേസിന്റെ അരങ്ങേറ്റം.

അതിലെ ടീന എന്ന കഥാപാത്രം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. തമാശ, പ്രതി പൂവൻകോഴി, ഹലാൽ ലൗ സ്റ്റോറി, സാജൻ ബേക്കറി തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. മലയാള സിനിമയിലെ മുൻനിര നായികയായ പാർവതി തിരുവോത്ത് ഹലാൽ ലൗ സ്റ്റോറിയിലെ ഗ്രേസിന്റെ അഭിനയത്തെ പുതുതലമുറയിലെ ഉർവശി എന്നായിരുന്നു വിശേഷിപ്പിച്ചത്.

അഭിനയം അല്ലാതെ ഗ്രേസ് ആദ്യമായി ഒരു ഷോർട്ട് ഫിലിം ഈ ലോക്ക് ഡൗൺ കാലത്ത് സംവിധാനം ചെയ്തിരുന്നു. നോൾഡ്‌ജ്‌ എന്നായിരുന്നു ഷോർട്ട് ഫിലിമിന്റെ പേര്. തിരക്കഥ എഴുതി സംവിധാനം ചെയ്ത ആ ചിത്രം നിർമ്മിച്ചതും ഗ്രേസ് തന്നെ ആയിരുന്നു. മറ്റു നടിമാരെ പോലെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ ഗ്രേസ് ധാരാളം പോസ്റ്റുകൾ ഇടാറുണ്ട്.

വിഷു പ്രമാണിച്ച് ആരാധകർ ആശംസകൾ അറിയിക്കാൻ വേണ്ടി ഗ്രേസ് മുണ്ടും ടി-ഷർട്ടും ധരിച്ച് കിടിലം ലുക്കിലുള്ള ഫോട്ടോസായിരുന്നു പോസ്റ്റ് ചെയ്തത്. ‘മുണ്ടുടുക്കാതെ എന്ത് വിഷു!!’ എന്ന ക്യാപ്ഷനോടെയാണ് ഗ്രേസ് ഫോട്ടോസ് പങ്കുവച്ചത്. ബ്ലാക്ക് ടി-ഷർട്ടിന് ചേർന്ന് കരയുള്ള മുണ്ടും കൂടിയായപ്പോൾ പൊളി ലുക്കായി പോയെന്ന് ആരാധകർ പറഞ്ഞു.

CATEGORIES
TAGS