‘തണ്ണീർമത്തനിലെ സ്റ്റെഫി തന്നെയാണോ ഇത്..’ – അതിഗംഭീര മേക്കോവർ ഫോട്ടോഷൂട്ടുമായി ഗോപിക രമേശ്

‘തണ്ണീർമത്തനിലെ സ്റ്റെഫി തന്നെയാണോ ഇത്..’ – അതിഗംഭീര മേക്കോവർ ഫോട്ടോഷൂട്ടുമായി ഗോപിക രമേശ്

അനശ്വര രാജൻ, മാത്യു തോമസും പ്രധാനവേഷത്തിൽ എത്തിയ സൂപ്പർഹിറ്റ് സിനിമയായ ഒരു തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് ഗോപിക രമേശ്. വിനീത് ശ്രീനിവാസനാണ് സിനിമയിൽ വില്ലന് സമാനമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിൽ ഗോപിക, മാത്യു തോമസ് അവതരിപ്പിച്ച ജെയ്‌സന്റെ രണ്ടാമത്തെ കാമുകിയായ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

സിനിമ ഗംഭീരവിജയം നേടിയതോടെ ഗോപികയ്ക്ക് സോഷ്യൽ മീഡിയയിലും ഒരുപാട് ആളുകൾ തിരയാൻ തുടങ്ങി. ഒരു പുതുമുഖ നായികയ്ക്ക് കിട്ടുന്ന അതെ പിന്തുണ ഗോപികയ്ക്കും സോഷ്യൽ മീഡിയയിൽ ലഭിച്ചു. ഒരുപാട് പേരാണ് ഗോപികയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. തണ്ണീർമത്തനിലെ ജെയ്സൺ ഡയലോഗാണ് ഗോപികയുടെ പോസ്റ്റിൽ ആരാധകർ എപ്പോഴും കമന്റ് ചെയ്യാറുള്ളത്.

ആദ്യ പ്രൊപോസൽ തേഞ്ഞു നിൽക്കുന്ന സമയത്ത് ജെയ്‌സന്റെ ജൂനിയറായി സ്കൂളിൽ എത്തുകയും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിൽ ആയി, വളരെ രസകരമായ രീതിയിൽ ബ്രേക്ക് അപ്പ് ആവുന്നതുമാണ് സിനിമയിലെ ഗോപികയുടെ റോൾ. മൂളലാണ് ചിത്രത്തിൽ ഗോപികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള ഗോപിക സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

മോഡേൺ ഔട്ട് ഫിറ്റ് ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് ഗോപിക പുതിയ ഫോട്ടോഷൂട്ടിൽ ഇപ്പോൾ എത്തിയത്. തണ്ണീർമത്തനിലെ സ്റ്റെഫി തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. പാസ്റ്റൽസ് ഡിസൈൻ സ്റ്റുഡിയോയുടെ ഔട്ഫിറ്റിൽ ലാമിയ സി കെയാണ് സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രാഫറായ ശരത്ത് കെ.എസാണ് ഗോപികയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.

മേക്കപ്പ് ആർട്ടിസ്റ്റായ ഐഷ മുഹ്സിനയുടെ ബ്ലൂം മേക്കോവറാണ് ഗോപികയുടെ ഗ്ലാമറസ് ലുക്കിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. നിരവധി പേരാണ് ഗോപികയുടെ ഫോടോസിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ഗോപികയുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അനശ്വരയും ഗോപികയും നന്ദന വർമ്മയും പ്രധാനവേഷത്തിൽ എത്തുന്ന വാങ്കാണ് പുതിയ ചിത്രം.

CATEGORIES
TAGS