‘ബീച്ചിൽ ആർത്തുല്ലസിച്ച് തണ്ണീർമത്തൻ ദിനങ്ങളിലെ താരം ഗോപിക രമേശ്..’ – ഫോട്ടോസ് വൈറൽ

‘ബീച്ചിൽ ആർത്തുല്ലസിച്ച് തണ്ണീർമത്തൻ ദിനങ്ങളിലെ താരം ഗോപിക രമേശ്..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ മുൻനിര നടിനടന്മാർ ഒന്നുമില്ലാതെ പുറത്തിറങ്ങി 50 കോടിയിൽ അധികം കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായിരുന്നു നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം. മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.

2 കോടി മാത്രം ബഡ്ജറ്റുള്ള പടത്തിന് 50 കോടിയിൽ അധികം കളക്ഷൻ ലഭിച്ചു. സിനിമയിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചത്. മാത്യു അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന്റെ രണ്ടാം കാമുകിയായ സ്റ്റെഫി എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് ഒന്നും മലയാളികൾ മറന്നിട്ടുണ്ടാവില്ല. ഗോപിക രമേശ് എന്ന താരമാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

‘അവൾക്ക് ഒരു വികാരവുമില്ല..’ എന്ന ജെയ്‌സന്റെ ഡയലോഗും അതുപോലെ സ്റ്റെഫിയുടെ ആ മൂളലും മാത്രം മതി ഗോപികയെ മലയാളികൾക്ക് ഓർക്കാൻ. സിനിമ കഴിഞ്ഞ് ഒരുപക്ഷേ നായികാ കഥാപാത്രത്തോളം സോഷ്യൽ മീഡിയ ആരാധകർ തിരഞ്ഞത് സ്റ്റെഫി എന്ന കഥാപാത്രം അവതരിപ്പിച്ച ഗോപികയെ ആണ്.

അതിന് ശേഷം ഇൻസ്റ്റാഗ്രാമിലോക്കെ താരത്തിന് ഒരുപാട് ആരാധകരും ലഭിക്കുകയുണ്ടായി. ഗോപിക പോസ്റ്റ് ചെയ്യാറുള്ള ഓരോ ഫോട്ടോസിനും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ഒരു ബീച്ചിൽ ആർത്തുല്ലസിക്കുന്നതിന്റെ ഫോട്ടോസ് താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ലൈറ്റ് ഗ്രീൻ നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഗോപിക പങ്കുവച്ചിട്ടുള്ളത്. ഏത് ബീച്ചാണിത് എന്നൊക്കെ ചില ആരാധകർ കമന്റ് ചെയ്ത ചോദിച്ചിട്ടുണ്ട്. അഭിനയം കൂടാതെ നല്ലയൊരു നർത്തകി കൂടിയാണ് ഗോപിക രമേശ്. യൂട്യൂബിൽ താരം നൃത്തം ചെയ്യുന്നതിന്റെ വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS