‘ആളുകൾ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നു, ഞാൻ ഇദ്ദേഹത്തെ ഒരു കംപ്ലീറ്റ് മനുഷ്യൻ എന്നും..’ – ഗായത്രി അരുൺ

‘ആളുകൾ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നു, ഞാൻ ഇദ്ദേഹത്തെ ഒരു കംപ്ലീറ്റ് മനുഷ്യൻ എന്നും..’ – ഗായത്രി അരുൺ

മലയാള സിനിമയുടെ അഭിമാനമായ മോഹൻലാലിൻറെ ആരാധകരായ താരങ്ങൾ ഒരുപാട് പേരാണുള്ളത്. പലരും പരസ്യമായി തന്നെ താൻ മോഹൻലാൽ ആരാധകൻ/ആരാധിക ആണെന്ന് പറഞ്ഞിട്ടുമുണ്ട്. ദി കംപ്ലീറ്റ് ആക്ടർ എന്ന പേരിലാണ് മോഹൻലാൽ സിനിമയിൽ അറിയപ്പെടുന്നത്. ഏത് തരം കഥാപാത്രങ്ങളും വളരെ സ്വാഭാവികമായ രീതിയിൽ അഭിനയിക്കുന്ന ഒരാളാണ് മോഹൻലാൽ.

അഭിനയത്തിലായാലും ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളിൽ ആയാലും മോഹൻലാൽ എന്ന നടന്റെ തട്ട് താണുത്തന്നെയാണ് ഇരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ഗായത്രി അരുൺ. ഒറ്റ സീരിയലിലെ പ്രകടനത്തിലൂടെ തന്നെ സിനിമയിലേക്ക് എത്തുകയും ചെയ്തു താരം.

മമ്മൂട്ടി ചിത്രമായ വണിൽ ഒരു പ്രധാന കഥാപാത്രമായി ഗായത്രി അഭിനയിച്ചിരുന്നു. ‘ആളുകൾ ഇദ്ദേഹത്തെ ‘ദി കംപ്ലീറ്റ് ആക്ടർ’ എന്ന് വിളിക്കുന്നു, ഞാൻ അദ്ദേഹത്തെ ‘ഒരു കംപ്ലീറ്റ് ഹ്യൂമൻ ബീയിങ്’ എന്ന് വിളിക്കുന്നു..’ ഇതായിരുന്നു മോഹൻലാലിനോടൊപ്പമുള്ള ചിത്രത്തിന് ഗായത്രി നൽകിയ ക്യാപ്ഷൻ. മോഹൻലാലിൻറെ പുതിയ ചിത്രത്തിൽ ഗായത്രി അഭിനയിക്കുനുണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

മോഹൻലാലിൻറെ നായികയായി അഭിനയിക്കാനും ഭാഗ്യം ലഭിക്കട്ടെയെന്നും ചിലർ ഫോട്ടോയുടെ താഴെ കമന്റ് ഇട്ടു. പരസ്പരത്തിന് ശേഷം മറ്റു സീരിയലുകൾ ഒന്നും താരം അഭിനയിച്ചിട്ടില്ല. എന്നാൽ 3-4 സിനിമകളിൽ ചെറിയ ചെറിയ കഥാപാത്രങ്ങളിൽ അഭിനയിച്ചിരുന്നു താരം. പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന ബ്രോ ഡാഡിയാണ് മോഹൻലാലിൻറെ പുതിയ സിനിമ.

CATEGORIES
TAGS