‘ഫക്രുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് ആര്യ..’ – ഈ സ്നേഹം കണ്ണുകൾ കൊണ്ട് അളക്കാൻ പറ്റില്ലായെന്ന് ഫക്രു

‘ഫക്രുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് ആര്യ..’ – ഈ സ്നേഹം കണ്ണുകൾ കൊണ്ട് അളക്കാൻ പറ്റില്ലായെന്ന് ഫക്രു

ഏഷ്യാനെറ്റ് ടെലിവിഷൻ കുടുംബത്തിൽ നിന്ന് മലയാളികളുടെ മനസ്സിലേക്ക് ഇടംപിടിച്ച താരമാണ് ആര്യ. ആര്യ എന്ന പേരിനേക്കാൾ ബഡായ് ആര്യ എന്ന പേര് പറഞ്ഞാലായിരിക്കും മലയാളികൾക്ക് താരത്തെ മനസ്സിലാവുക. ഏഷ്യാനെറ്റിൽ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയാണ് ആര്യ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.

അതുപോലെ തന്നെ ടിക് ടോക് എന്ന സോഷ്യൽ നെറ്റവർക്കിങ്ങ് ആപ്പിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരാളാണ് ഫക്രു. രസകരമായ 15 സെക്കന്റ് വീഡിയോകളിലൂടെ ഫക്രു ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ഫോളോവേഴ്‌സുള്ള ഒരാളായി മാറിയിരുന്നു. ഫക്രുവും ആര്യയും മത്സരാത്ഥികളായി പങ്കെടുത്ത റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് സീസൺ 2.

ആദ്യം ഇടഞ്ഞ് നിന്നിരുന്ന രണ്ടു പേരും ഷോ അവസാനിപ്പിക്കുന്നതിന് മുമ്പ് വളരെ നല്ല സുഹൃത്തുക്കളായി മാറി കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായി ഷോ കൊറോണ കാരണം നിർത്തിയപ്പോൾ ഇരുവരും പുറത്താകാതെ നിന്നിരുന്നു. ബിഗ് ബോസിന് വെളിയിൽ വന്നപ്പോഴും ഇരുവരും തങ്ങളുടെ സൗഹൃദം മുന്നോട്ട് കൊണ്ടുപോയിരുന്നു.

ബിഗ് ബോസ് കഴിഞ്ഞ് അതിലെ മത്സരാർത്ഥികൾ റീ-യൂണിയനുകൾ നടത്തിയപ്പോഴും ആര്യയും ഫക്രുവും അലീന പടിക്കലും ആദ്യം കണ്ടുമുട്ടിയത്. അതിന് ശേഷം പല തവണ എല്ലാവരും കൂടിച്ചേരുകൾ നടത്തി. ഇപ്പോഴിതാ ഇരുവരുടെയും പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫക്രുവിനെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്ന ആര്യയെ ഫോട്ടോയിൽ കാണാം.

‘ചില സൗഹൃദങ്ങൾ ഹൃദയത്തിൽ നിന്നും ഉരുവെടുക്കുന്നതാണ്, അതു ചിലപ്പോൾ കണ്ണുകൾ കൊണ്ട് അളക്കാൻ പറ്റിയെന്നു വരില്ല..’ എന്ന ക്യാപ്ഷനോടെയാണ് ഫക്രു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചത്. ബിഗ് ബോസിലെ മറ്റുമത്സരാർത്ഥികളായ അഭിരാമി സുരേഷും ആർ.ജെ സൂരജൂം ഫോട്ടോയുടെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS