ഇത്രയും അച്ചടക്കം ഉള്ള മീറ്റിങ് വേറെ കണ്ടിട്ടില്ല..! ഫുട്ബോൾ വാങ്ങിക്കാന്‍ മീറ്റിങ് നടത്തി കുരുന്നുകള്‍

ഇത്രയും അച്ചടക്കം ഉള്ള മീറ്റിങ് വേറെ കണ്ടിട്ടില്ല..! ഫുട്ബോൾ വാങ്ങിക്കാന്‍ മീറ്റിങ് നടത്തി കുരുന്നുകള്‍

ടാബും വീഡിയോ ഗെയിമിലും ഏര്‍പ്പെട്ട് ഇടവേളകള്‍ നഷ്ടമാക്കുന്ന പുതിയ തലമുറയില്‍ നിന്നൊരു വ്യത്യസ്തമായ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുഡ്‌ബോള്‍ വാങ്ങിക്കാനുള്ള മീറ്റിങ് എന്ന തലക്കെട്ടോടെ സുഷാന്ത് നിലമ്പൂരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഫുട്ബോൾ വാങ്ങിക്കാന്‍ പിരിവെടുക്കുന്നതാണ് സംഭവം. കൊച്ചുകുട്ടികളാണ് എല്ലാവരും.

കുട്ടികളുടെ വളെര ആത്മാര്‍ത്ഥതയോടു കൂടിയുള്ള സംസാരം സോഷ്യല്‍ മീഡിയ കൈയ്യടിച്ചാണ് സ്വീകരിച്ചത്. കൂട്ടുകാരന്‍ തളര്‍ന്നൂന്ന് തോന്നിയപ്പോഴേക്കും യോഗ്യനായ സെക്രട്ടറിയുടെ ഇടപെടല്‍ ആ കുരുന്നിന് നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. ഫീനിക്‌സ് പക്ഷിയേക്കാള്‍ വേഗത്തിലാണ് പിന്നീട് ആ കുരുന്നുകള്‍ ഉയര്‍ന്നത്.

കുട്ടികളാണെങ്കിലും വലിയവര്‍ക്ക് കൂടി ഒരുപാട് പാഠങ്ങളാണ് ഈ വീഡിയോ നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്, വലെ ചുരുങ്ങിയ സമയംകൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടത് ലക്ഷക്കണക്കിന് ജനങ്ങളാണ്. ഇത്രയും അച്ചടക്കം ഉള്ള മീറ്റിങ് ഞാന്‍ വേറെ കണ്ടിട്ടില്ല.. ഭാവിയിലും ഈ അച്ചടക്കവും എളിമയും നിലനില്‍ക്കട്ടെ എന്നും ആളുകള്‍ക്ക് വീഡിയോയ്ക്ക് താഴെ കമന്‍ുകള്‍ നല്‍കിയിട്ടുണ്ട്.

CATEGORIES
TAGS

COMMENTS