‘സ്റ്റൈലിഷ് ലുക്കിൽ കിടിലം മേക്കോവറിൽ എസ്തർ അനിൽ, ദൃശ്യം 2 പ്രൊമോ ഫോട്ടോഷൂട്ട്..’ – വൈറലാകുന്നു

‘സ്റ്റൈലിഷ് ലുക്കിൽ കിടിലം മേക്കോവറിൽ എസ്തർ അനിൽ, ദൃശ്യം 2 പ്രൊമോ ഫോട്ടോഷൂട്ട്..’ – വൈറലാകുന്നു

മലയാളികൾ ഒന്നടകം കാത്തിരിക്കുന്ന ദൃശ്യം 2 റിലീസ് ആകാൻ ഇനി വെറും 9 ദിവസങ്ങൾ മാത്രമേയുള്ളൂ. ആദ്യ പകുതി തീയേറ്ററുകളിൽ ഗംഭീരവിജയം നേടിയപ്പോൾ രണ്ടാം പകുതി ഒരു ഒ.ടി.ടി റിലീസായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതെന്ന് പ്രതേകത സിനിമയ്ക്കുണ്ട്. ആദ്യ പാർട്ടിനെക്കാൾ ഗംഭീര കഥ ആയിരിക്കുമോ രണ്ടാം പാർട്ടിൽ എന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.

ജോർജുകുട്ടിയും കുടുംബവും ഈ തവണ പൊലീസിന്റെ വലയിൽ വീഴുമോ? വരുൺ കേസിൽ കുഴിച്ചിട്ട ആ ബോഡി പൊലീസ് കണ്ടെത്തുമോ? ഇനി ജോർജുകുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിച്ചിട്ടുണ്ടാകും? കഥാപാത്രങ്ങൾക്ക് എന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടോ? അങ്ങനെ കുറെ ചോദ്യങ്ങൾക്ക് ഉത്തരം അറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.

കഥാപാത്രങ്ങൾക്ക് മാറ്റം വന്നിട്ടില്ലായെങ്കിലും അത് അവതരിപ്പിക്കാൻ ആളുകൾക്ക് പഴയതിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ജോർജുകുട്ടിയും റാണിയും അഞ്ജുവും അനുവുമൊക്കെ ഇപ്പോൾ ആളാകെ മാറി പോയിരിക്കുകയാണ്. ജോർജുകുട്ടിയുടെ ഇളയമകൾ അനുവായി അഭിനയിച്ച എസ്തറിന്റെ പുതിയ ഫോട്ടോസിന് ആരാധകർ കമന്റ് ഇടുന്നതും ഇതൊക്ക തന്നെയാണ്.

ജോർജുകുട്ടിയുടെ ഇളയമകൾ തന്നെയാണോ ഇതെന്ന് പലരും കമന്റുകൾ ഇടാറുണ്ട്. എസ്തർ ദൃശ്യം 2-വിന്റെ പ്രൊമോഷനുകളുടെ ഭാഗമായി പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സ്റ്റൈലിഷ് ലുക്കിൽ കിടിലം മേക്കോവറുമായിട്ടാണ് എസ്തർ എത്തിയിരിക്കുന്നത്. അലൻ ജോസ് എടുത്ത ചിത്രങ്ങളാണ് വൈറലാവുന്നത്.

CATEGORIES
TAGS