‘ഇത് പ്രണയസാഫല്യം!! കാത്തിരുന്ന ദിനം, നടി ദുർഗ കൃഷ്ണ വിവാഹിതയായി..’ – വീഡിയോ കാണാം

‘ഇത് പ്രണയസാഫല്യം!! കാത്തിരുന്ന ദിനം, നടി ദുർഗ കൃഷ്ണ വിവാഹിതയായി..’ – വീഡിയോ കാണാം

2017-ൽ പുറത്തിറങ്ങി പൃഥ്വിരാജ് നായകനായ ‘വിമാനം’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ വന്നെത്തിയ ദിനമാണ് നടി ദുർഗ കൃഷ്ണ. അതിന് ശേഷം കുറെ സിനിമ ഒന്നിന് പിറകെ ഒന്നായി ദുർഗ അഭിനയിക്കുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. കടുത്ത മോഹൻലാൽ ആരാധികയായ ദുർഗ അദ്ദേഹത്തിന് ഒപ്പം അഭിനയിക്കുകയും ചെയ്തു.

ഈ കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന സംവിധായകൻ അർജുൻ രവീന്ദ്രനുമായി ഇപ്പോൾ താരത്തിന്റെ വിവാഹവും കഴിഞ്ഞിരിക്കയാണ്. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ദുർഗയുടെ വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങളിൽ പങ്കെടുത്തത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആയിരുന്നു ദുർഗ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്. അതുപോലെ ഈ കഴിഞ്ഞ ദിവസം സേവ് ദി ഡേറ്റ് ഫോട്ടോസും താരം പങ്കുവച്ചിരുന്നു. വിവാഹത്തിന് ചുവപ്പ് നിറത്തിലുള്ള സാരിയും അതുപോലെ ആഭരണങ്ങളും ധരിച്ചാണ് ദുർഗ എത്തിയത്. വിവാഹത്തിന്റെ വീഡിയോസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പ്രേതം 2, കുട്ടിമാമ, ലൗ ആക്ഷൻ ഡ്രാമ, കിംഗ് ഫിഷ്, കോൺഫെഷൻ ഓഫ് എ കുക്കൂ, റാം തുടങ്ങിയ സിനിമകളിൽ ദുർഗ അഭിനയിച്ചിട്ടുണ്ട്. ഇതിൽ റാമും കിംഗ് ഫിഷും പുറത്തിറാങ്ങുനുള്ള സിനിമകളാണ്. 24-കാരിയായ ദുർഗ ഇനി വിവാഹത്തിന് ശേഷം സിനിമയിൽ അഭിനയിക്കുമോ എന്നാണ് ആരാധകർ അറിയാൻ കാത്തിരിക്കുന്നത്.

CATEGORIES
TAGS