‘ഇതൊക്കെ എന്ത്!! അസാമാന്യ മെയ്‌വഴക്കവുമായി യോഗ ചിത്രങ്ങൾ പങ്കുവച്ച് അവതാരക നന്ദിനി..’ – ഫോട്ടോസ് വൈറൽ

‘ഇതൊക്കെ എന്ത്!! അസാമാന്യ മെയ്‌വഴക്കവുമായി യോഗ ചിത്രങ്ങൾ പങ്കുവച്ച് അവതാരക നന്ദിനി..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ രംഗത്തും ഓൺലൈൻ രംഗത്തും ഒരുപാട് ഇന്റർവ്യൂ ചെയ്ത ആളുകൾക്ക് ഏറെ സുപരിചിതയായ അവതാരകയാണ് ഡി.ജെ ഇൻവി എന്ന് അറിയപ്പെടുന്ന നന്ദിനി നായർ. മഴവിൽ മനോരമയിലെ ഹാലോ നമസ്തേ എന്ന പ്രോഗ്രാമിലൂടെയാണ് നന്ദിനി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. പിന്നീട് ഒരുപാട് ടി.വി ഷോകളിലും പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലുമെല്ലാം നന്ദിനി അവതാരകയായിട്ടുണ്ട്.

റേഡിയോ ജോക്കിയായും ജോലി ചെയ്തിട്ടുള്ള നന്ദിനി ഒരു ഡി.ജെ കൂടിയാണ്. ഡി.ജെ ലേഡി ഇൻവി എന്നാണ് നന്ദിനിയെ അറിയപ്പെടുന്നത് തന്നെ. ഇതെല്ലാം കൂടാതെ ഷോർട്ട് ഫിലിമുകളിലും അതുപോലെ നിരവധി സിനിമകളിലും നന്ദിനി അഭിനയിച്ചിട്ടുമുണ്ട്. ജമ്നപ്യാരി, ലവ് 24 7, ചിറകൊടിഞ്ഞ കിനാവുകൾ, ലവകുശ, മനോഹരം തുടങ്ങിയ സിനിമകളിൽ നന്ദിനി അഭിനയിച്ചിട്ടുണ്ട്.

നന്ദിനി അഭിനയിച്ച ഈ കാലത്ത് എന്ന ഷോർട്ട് ഫിലിം ഓൺലൈനിൽ ഒരുപാട് തരംഗം സൃഷ്ടിച്ച ഷോർട്ട് ഫിലിമുകളിൽ ഒന്നാണ്. ഇപ്പോൾ ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് ആര് ആദ്യം പാടും സീസൺ ടുവിൽ ഡി.ജെ ലേഡി ഇൻവി ആയിട്ട് തന്നെ തകർപ്പൻ പ്രകടനം കാഴ്ചവെക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ് നന്ദിനി.

നന്ദിനി ഈ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ് ചെയ്ത യോഗ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. എന്തൊരു മെയ്‌വഴക്കമാണ് ഇതെന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് ചോദിക്കുന്നത്. ജാൻ ജോസഫ് ജോർജ് എന്ന ഫോട്ടോഗ്രാഫറാണ് ഈ മനോഹരമായ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ഒരു യോഗ പോസിനും താരത്തിന് ലഭിച്ചിരിക്കുന്നത്.

CATEGORIES
TAGS