‘സുഹൃത്തിന് ഒപ്പം കലക്കൻ ഡാൻസുമായി ദിൽഷ പ്രസന്നൻ, പൊളിച്ചെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

മലയാളത്തിലെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. പല ഭാഷകളിലായി നടക്കുന്ന ബിഗ് ബോസിന്റെ മലയാളം പതിപ്പ് നാല് സീസണുകൾ പിന്നിട്ടു കഴിഞ്ഞു. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ സിനിമ, സീരിയൽ, സാമൂഹിക, സാംസ്കാരിക, സോഷ്യൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ മത്സരാർത്ഥികളായി എത്തുന്ന റിയൽ ഷോയാണ്.

നൂറ് ദിവസങ്ങൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ താമസിക്കുകയും ടാസ്ക് കളിക്കുകയും മാനസികമായും ശാരീരികമായും നിലനിൽക്കുകയും ചെയ്യുന്ന ഷോയിലെ വിജയിയെ കണ്ടെത്തുന്നത് വോട്ടിങ്ങിലൂടെ പ്രേക്ഷകരാണ്. വിവാദമായ നാലാമത്തെ സീസൺ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് അവസാനിച്ചത്. നർത്തകിയായ ദിൽഷ പ്രസന്നനായിരുന്നു ഫൈനലിൽ വോട്ടിങ്ങിലൂടെ വിജയിച്ചത്.

ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയിക്കൂടിയാണ് ദിൽഷ. വിജയിയായ ശേഷം നേരത്തെ പുറത്താക്കപ്പെട്ട ഒരു മത്സരാർത്ഥിയുടെ ആരാധകർ കാരണമാണ് വിജയിച്ചതെന്ന് വിമർശനങ്ങൾ ഉയർന്നതെങ്കിലും ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള ടാസ്കുകൾ വിജയിച്ചാണ് ദിൽഷ ഫൈനലിൽ എത്തിയതെന്ന കാര്യം പലരും മറക്കുകയും ചെയ്തിരുന്നു. വലിയ രീതിയിലുള്ള സൈബർ അക്ര.മങ്ങളും ദിൽഷ നേരിട്ടിരുന്നു.

പക്ഷേ ദിൽഷയുടെ കടുത്ത ആരാധകർ പിന്തുണ നൽകി മുന്നോട്ട് പോയികൊണ്ടേയിരുന്നു. ഇൻസ്റ്റാഗ്രാമിൽ റീൽസും ഷൂട്ടുമൊക്കെയായി സജീവമായ ദിൽഷ, നർത്തകിയായ ആര്യ ബാലകൃഷ്ണന് ഒപ്പം കിടിലൻ ചുവടുകൾ വെക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മൽ ഹബീബി എന്ന പാട്ടിനാണ് ഡാൻസ് ചെയ്തിരിക്കുന്നത്. സംഭവം പൊളിച്ചിട്ടുണ്ടെന്നും കോസ്റ്റിയൂം കലക്കിയെന്നുമൊക്കെ കമന്റുകൾ വന്നിട്ടുണ്ട്.