‘ഗോവയിൽ അടിച്ചുപൊളിച്ച് യുവനടി ദേവിക സഞ്ജയ്, ക്യൂട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ഇന്ന് നായികമാരായി അഭിനയിക്കുന്ന താരങ്ങളെ പോലെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുണ്ടാവുന്നവരാണ് ബാലതാരങ്ങൾ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തുന്നവരുണ്ട്. അതുപോലെ തന്നെ പ്ലസ് ടു കാലഘട്ടത്തിലും സിനിമയിലേക്ക് എത്തുന്ന ബാലതാരങ്ങളുണ്ട്. അവരെ വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിൽ നായികമാരായി കാണാറുണ്ട്.

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഞാൻ പ്രകാശൻ. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ അഞ്ജു കുര്യൻ, നിഖില വിമൽ എന്നിവരാണ് നായികമാരായി അഭിനയിച്ചത്. സിനിമയിൽ നായികമാരെ പോലെ തിളങ്ങിയ ഒരു ബാലതാരം ഉണ്ടായിരുന്നു. സിനിമയിൽ ടീനാമോൾ എന്ന ബാലതാര വേഷം ചെയ്ത ദേവിക സഞ്ജയ് ആണ് ആ താരം.

ദേവികയുടെ ആദ്യ സിനിമയായിരുന്നു ഇത്. പക്ഷേ ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള മിന്നും പ്രകടനമാണ് ദേവികയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ഞാൻ പ്രകാശന് ശേഷം ദേവിക അഭിനയിച്ചത് സത്യൻ അന്തിക്കാടിന്റെ തന്നെ മകൾ എന്ന സിനിമയിലാണ്. ജയറാം, മീര ജാസ്മിൻ എന്നിവരുടെ മകളുടെ റോളിലാണ് അതിൽ ദേവിക സഞ്ജയ് അഭിനയിച്ചത്.

ദേവിക ഇപ്പോൾ ബാംഗ്ലൂരിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ്. ദേവിക ഗോവയിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മിനി സ്കർട്ടിൽ ക്യൂട്ട് ലുക്കിലാണ് ദേവികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അവിടെയുള്ള ഒരു ബീച്ച് റിസോർട്ടിൽ പൂൾ സൈഡിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.