‘ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ഫോട്ടോഷൂട്ടുമായി നടി ദീപ്‌തി സതി..’ – ഫോട്ടോസ് വൈറലാകുന്നു!!

‘ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ഫോട്ടോഷൂട്ടുമായി നടി ദീപ്‌തി സതി..’ – ഫോട്ടോസ് വൈറലാകുന്നു!!

മുംബൈയിൽ ജനിച്ച് വളർന്ന് പിന്നീട് മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിൽ തിളങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് മലയാളിയായ നടി ദീപ്തി സതി. വ്യത്യസ്തമായ ഒരു കഥാപാത്രത്തിലൂടെയാണ് ദീപ്തി സതി ആദ്യ സിനിമയിൽ അഭിനയിച്ചത്. ഒരു ടോം ബോയ് കഥാപാത്രമാണ് നീന എന്ന സിനിമയിൽ ദീപ്തി അവതരിപ്പിച്ചത്.

സിനിമ വലിയ വിജയം നേടിയില്ലെങ്കിലും താരത്തിന്റെ കഥാപാത്രത്തിന്റെ പ്രതേകത കൊണ്ട് ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായി. പിന്നീട് കന്നഡ ചിത്രമായ ജാഗുവറിൽ അഭിനയിച്ച ദീപ്തി മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറിൽ അഭിനയിക്കുകയും അതുപോലെ ദുൽഖറിന്റെ നായികയായി സോളോയിലും അഭിനയിക്കുകയും ചെയ്തു.

ലവകുശ, ലക്കി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ദീപ്തിയ്ക്ക് സോഷ്യൽ മീഡിയയിൽ ലക്ഷങ്ങളാണ് ആരാധകരായുള്ളത്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ദീപ്തി സതി ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്. അതുപോലെ നല്ലയൊരു നർത്തകി കൂടിയായ ദീപ്തി ഒരുപാട് ഡാൻസ് വീഡിയോസും പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ ക്രിസ്തുമസ് ദിവസം താരം പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. നീല ജീൻസും ഷോർട്ട് ടി-ഷർട്ടും ധരിച്ചാണ് ദീപ്തി സതി പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. സെലിബ്രിറ്റി ഫാഷൻ സത്യൻ രാജനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നടി ആൻ അഗസ്റ്റിൻ ചിത്രത്തിന് താഴെ കമന്റ്റ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS