‘ബാത്ത്ടബ് കപ്പിൾ ഫോട്ടോഷൂട്ടുമായി ജീവയും അപർണയും..’ – ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ബാത്ത്ടബ് കപ്പിൾ ഫോട്ടോഷൂട്ടുമായി ജീവയും അപർണയും..’ – ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കുടുംബപ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടെലിവിഷൻ അവതാരകരാണ് ജീവ ജോസഫും ഭാര്യ അപർണ തോമസും. സീ കേരളം ചാനലിലാണ് ഇരുവരും കൂടുതൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളത്. സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജീവ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അപർണയാകട്ടെ സിനിമയിൽ ചെറിയ വേഷം ചെയ്തിരുന്നെങ്കിലും അവതാരക എന്ന നിലയിലാണ് അപർണ സുപരിചിതയായത്.

അതും ജീവ അവതാരകനായ സരിഗമപയിൽ ഒരു എപ്പിസോഡിൽ അപർണ അതിഥിയായി എത്തിയപ്പോഴാണ് ജീവയുടെ ഭാര്യയാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായത്. പിന്നീട് ജീവയുടെ കൂടെ അവതാരകയായി അതെ ചാനലിൽ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിൽ എത്തുകയും മികച്ച ജോഡികളായി മാറുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ആക്റ്റീവ് ആയിട്ടുള്ള അവതാരക ജോഡി കൂടിയാണ് ഇവർ.

തങ്ങളുടെ ആറാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് ജീവയും അപർണയും പോസ്റ്റ് ചെയ്ത കപ്പിൾ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹവാർഷിക ദിനത്തിൽ ഒരു കിടിലം ബാത് ടബ് ഫോട്ടോഷൂട്ടാണ് ഇരുവരും ചേർന്ന് ചെയ്തത്. ‘ഊണിലും ഉറക്കത്തിലും മാത്രമല്ല ഞാൻ കുളിക്കാൻ പോയാലും എന്റെ കൂടെ നീ ഉണ്ട് എന്റെ..’, ജീവ ചിത്രങ്ങളോടൊപ്പം എഴുതി.

സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസാണ് ജീവയുടെയും അപർണയുടെയും ഈ കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ബാത്ത് ടബിലെ വെള്ളത്തിൽ പാതയ്ക്ക് മുകളിൽ റോസ് പൂക്കളിൽ കിടക്കുന്ന ഇരുവരെയും കാണുമ്പോൾ പെർഫെക്ട് കപ്പിൾസ് എന്ന് പറയാൻ തോന്നുന്നുണ്ടെന്ന് ഒരുപാട് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS