‘ക്ലാസ്സ്‌മേറ്റ്സ് റിലീസ് ആയിട്ട് 14 വർഷങ്ങൾ, ഇപ്പോഴും മാറ്റമില്ലാതെ റസിയ..’ – റസിയയെ റീക്രിയേറ്റ് ചെയ്ത നടി രാധിക

‘ക്ലാസ്സ്‌മേറ്റ്സ് റിലീസ് ആയിട്ട് 14 വർഷങ്ങൾ, ഇപ്പോഴും മാറ്റമില്ലാതെ റസിയ..’ – റസിയയെ റീക്രിയേറ്റ് ചെയ്ത നടി രാധിക

ലാൽ ജോസ് സംവിധാനം ചെയ്ത പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യാമാധവൻ, നരേൻ, രാധിക തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി തീയേറ്ററുകളിൽ റിലീസ് ചെയ്ത സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്സ്. സിനിമ ഇറങ്ങിയിട്ട് 14 വർഷത്തോളം ആവാറായി. ഇപ്പോഴും മലയാള സിനിമയിൽ ഇത്രയേറെ ഓളമുണ്ടാക്കിയ ഒരു കോളേജ് സിനിമ വേറെയുണ്ടോ എന്നതാ സംശയമാണ്.

വെറും 3 കോടി രൂപ ബഡ്ജറ്റിൽ പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ 25 കോടിയിൽ അധികം നേടുകയും ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു. സിനിമ ഇറങ്ങി ഇത്രത്തോളം വർഷമായെങ്കിലും അതിലെ കഥാപാത്രങ്ങൾ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നതാണ്. സുകുമാരനും, താരയും, മുരളിയും, പയസും, സതീശൻ കഞ്ഞികുഴിയും റസിയയും എല്ലാം മലയാളികൾ ഇന്നും ഓർത്തിരിക്കുന്നു.

ബാക്കി താരങ്ങൾ എല്ലാം തങ്ങളുടെ പേരിൽ ഇപ്പോഴും അറിയപ്പെടുമ്പോൾ, സിനിമയിലെ ഒരാളെ ഇപ്പോഴും ആ കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സിനിമയിൽ ‘പെൻഗ്വിൻ’ എന്ന പേരിൽ അറിയപ്പെട്ട റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാധികയെ മലയാളികൾ വിളിക്കുന്നത് ഇന്നും റസിയ എന്ന പേരിൽ തന്നെയാണ്.

രാധികയുടെ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപെട്ട റോളും ക്ലാസ്സ്‌മേറ്റ്സിലെ റസിയ ആണ്. രാധിക തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരിക്കുന്ന പേര് രാധിക റസിയ എന്ന പേരാണ്. ഇപ്പോഴിതാ 14 വർഷങ്ങൾക്ക് ശേഷം റസിയയെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് രാധിക. റസിയയുടെ വേഷത്തിൽ എടുത്തിരിക്കുന്ന ചിത്രങ്ങൾ രാധിക പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജയപ്രകാശ് പയ്യന്നൂരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. റിറ്റി ബൗട്ടിക് ആണ് റസിയയുടെ ബ്ലാക്ക് പർദ ഡിസൈൻ ചെയ്തിരിക്കുന്നത്. സിനിമയിൽ റസിയ എന്ന കഥാപാത്രം നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ഫയലും കൂടിയായപ്പോൾ ഇപ്പോഴും റസിയക്ക് ഒരു മാറ്റവുമില്ലായെന്നാണ് ആരാധകർ പറയുന്നത്. 2013-ന് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം 2019-ൽ ഷൈൻ നിഗത്തിന്റെ ഓളിൽ താരം അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS