‘ആളാകെ മാറിപ്പോയെന്ന് പ്രേക്ഷകർ, ചില കഥാപാത്രങ്ങൾ തെരഞ്ഞെടുത്തതിൽ പാളിച്ചകൾ പറ്റി..’ – മനസ്സ് തുറന്ന് നടി ചിത്ര

‘ആളാകെ മാറിപ്പോയെന്ന് പ്രേക്ഷകർ, ചില കഥാപാത്രങ്ങൾ തെരഞ്ഞെടുത്തതിൽ പാളിച്ചകൾ പറ്റി..’ – മനസ്സ് തുറന്ന് നടി ചിത്ര

ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നടി ചിത്ര. നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമാകാന്‍ ചിത്രയ്ക്ക് പിന്നീട് സാധിച്ചിരുന്നു. ഇതിനോടകം നൂറിലധികം സിനിമകളിലാണ് ചിത്ര അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം സൂപ്പര്‍താരങ്ങളോടൊപ്പം നടി വേഷമിട്ടിരുന്നു.

ദിലീപ് പ്രധാന കഥാപാത്രത്തിലെത്തിയ 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരനാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ സിനിമ. സിനിമയക്ക് പുറമെ മലയാളത്തിലും തമിഴിലുമായി ആറ് ടിവി സീരിയലുകളിലും നടി വേഷമിട്ടിട്ടുണ്ട്. കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് നടി അഭിമുഖത്തിലൂടെ ഇപ്പോള്‍ തുറന്ന് പറയുകയാണ്.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ നടി മനസു തുറന്നിരുന്നു. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത ചിത്രങ്ങള്‍ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്ന് ചിത്ര പറയുന്നു. നിരവധി നെഗറ്റീവ് ഷേഡുളള സിനിമകളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ചിലതില്‍ ചെറുതാണെങ്കിലും കരുത്തുറ്റ കഥാപാത്രം അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.

ഒരേ പോലുള്ള കഥാപത്രം ചെയ്തതത് തെറ്റായെന്ന് പിന്നീട് തോന്നിയെന്നും നടി പറയുന്നു. ബാലതാരമായിട്ടാണ് ചിത്ര സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. തമിഴിൽ സൂപ്പർ സ്റ്റാറുകളായ കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയവർക്കൊപ്പം തുടക്കകാലത്ത് തന്നെ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ ശേഷവും സിനിമയിൽ വളരെ സജീവമായിരുന്നു ചിത്ര.

CATEGORIES
TAGS