‘ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങൾ വ്യാപകം, പരാതി കൊടുത്തിട്ടും നടപടിയില്ല..’ – സംഭവം ഇങ്ങനെ

‘ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങൾ വ്യാപകം, പരാതി കൊടുത്തിട്ടും നടപടിയില്ല..’ – സംഭവം ഇങ്ങനെ

മലയാള സിനിമ, സീരിയൽ, റിയാലിറ്റി ഷോയിൽ സജീവമായിട്ടുള്ള ബാലതാരത്തിന്റെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ മോർഫ് ചെയ്ത പ്രചരിപ്പിക്കുന്നു. ഇത് പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും വെബ്സൈറ്റുകളും ധാരാളം. കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പടെ പരാതി കൊടുത്തിട്ട് വർഷങ്ങളായിട്ടും നടപടി ഒന്നും എടുത്തിട്ടില്ല.

ടെലിഗ്രാം കേന്ദ്രീകരിച്ചാണ് ഇത്തരക്കാർ ചിത്രങ്ങൾ കൂടുതലായി പ്രചരിപ്പിക്കുന്നത്. അനുശ്രീ എന്ന വ്യാജ അക്കൗണ്ടിന് എതിരെയാണ് ഒടുവിൽ ഉയർന്നിരിക്കുന്ന പരാതി. സംഭവം ശ്രദ്ധയിൽ പെട്ട യുവസംവിധായകൻ നിയാസ് മുഹമ്മദ് കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ബാലതാരത്തിന്റെ ആരാധകർക്കാണ് ഇത്തരം ചിത്രങ്ങൾ ആദ്യം അയച്ചു നൽകിയിട്ടുള്ളത്.

പിന്നീട് മറ്റുതാരങ്ങളുടെയും ചിത്രങ്ങൾ ഇതേ അക്കൗണ്ടിൽ നിന്ന് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 2018-ലും സമാനമായ പരാതി ബാലതാരത്തിന്റെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പക്ഷേ നടപടി ഒന്നും ഉണ്ടായിട്ടില്ല. ആദ്യം ചിത്രങ്ങൾ അയച്ചു നല്കുകയും പിന്നീട് അവയ്ക്ക് പണം ഈടാക്കുകയുമാണ് പതിവ്. സിനിമയിലെ ബാലതാരങ്ങൾക്ക് മാത്രമല്ല ഇത് നേരിടേണ്ടി വരുന്നത്.

കേരളത്തിൽ ഇത്തരം കേസുകൾ താരങ്ങൾ അല്ലാത്ത കുട്ടികൾക്ക് വരെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു സമയത്ത് പൊലീസ് ശക്തമായി നടിപടികൾ സ്വീകരിച്ചപ്പോൾ ഇത്തരം കേസുകൾ കുറഞ്ഞു വന്നിരുന്നു. ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ താരങ്ങളുടെയും ബാലതാരങ്ങളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുകയാണ്‌.

CATEGORIES
TAGS