‘വീണ്ടും പുതപ്പിനുള്ളിൽ പ്രണയാർദ്രമായ ഒരു പ്രീ-വെഡിങ് ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറലാകുന്നു!!

‘വീണ്ടും പുതപ്പിനുള്ളിൽ പ്രണയാർദ്രമായ ഒരു പ്രീ-വെഡിങ് ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറലാകുന്നു!!

സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കുന്ന കാര്യങ്ങളിൽ ഒന്ന് ഇപ്പോൾ വെഡിങ് ഫോട്ടോഷൂട്ടുകളാണ്. വെഡിങ് കമ്പനികൾ അവരുടെ കഴിവിന്റെ പരമാവധി വെറൈറ്റി കൊണ്ടുവരാൻ ഇന്നത്തെ കാലത്ത് ശ്രമിക്കുന്നുണ്ട്. ഒരു വർക്ക് ക്ലിക്ക് ആയാൽ തന്നെ പുറത്തുനിന്ന് വരെ വർക്കുകൾ അവർക്ക് ലഭിക്കുകയും ചെയ്യും.

വെറൈറ്റി ശ്രമിച്ച് അതിര് വിട്ടാൽ ഒരുപക്ഷേ സോഷ്യൽ മീഡിയയുടെ ആളുകളുടെയും ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇടയാക്കുകയും ചെയ്യും. അടുത്തിടെ തന്നെ മുന്നാറിൽ വച്ച് ഒരു പുതപ്പിനുള്ളിൽ വധുവരന്മാരുടെ സേവ് ദി ഡേറ്റ് എടുത്ത് സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായിരുന്നു. ആദ്യമൊക്കെ കൗതുകവും പുതുമയും കണ്ട് ആളുകൾ ഏറ്റെടുത്ത ഫോട്ടോഷൂട്ട് പിന്നീട് കാര്യം കൈവിട്ടുപോയി.

ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ ചെക്കനും പെണ്ണും തന്നെ ഈ അതിക്രമങ്ങൾക്ക് എതിരെ രംഗത്ത് വരികയും അത് പിന്നീട് ഒരുപാട് വാർത്ത ചാനലുകളിൽ വാർത്തയാവുകയും ചെയ്തിരുന്നു. അതെ തീമിൽ മറ്റൊരു വെഡിങ് ഷൂട്ടും ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്.

അത് മുന്നാറിലെ ഒരു തേയില തോട്ടത്തിന് നടുക്കുവച്ചായിരുന്നെങ്കിൽ ഇത് ഒരു ബെഡ് റൂമിന് ഉള്ളിൽ എടുത്ത ചിത്രങ്ങളാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. രംഗ-റോജ ദമ്പതികളുടെ പ്രീ-വെഡിങ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്. ഒരു മാസം മുമ്പുള്ള ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നതെന്നും ശ്രദ്ധേയമാണ്.

അത്ലഹേയ് വെഡിങ് പോർട്രെയ്റ്റസ് ഫിലിംസ് എന്ന കമ്പനിയാണ് ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ഒരു വെഡിങ് കമ്പനിയാണിത്. ചെന്നൈയിലെ മഹാബലിപുരത്ത് സ്ഥിതി ചെയ്യുന്ന ഇന്റർകോണ്ടിനെന്റൽ റിസോർട്ടിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിരവധി ഇൻസ്റ്റാഗ്രാം പേജുകളിൽ ചിത്രങ്ങൾ ഇതിനോടകം വന്നിട്ടുണ്ട്.

CATEGORIES
TAGS