‘റീൽസ് ക്വീൻ ചൈതന്യയാണോ ഇത്!! സ്വിമ്മിങ് പൂളിന് അരികിൽ ഫോട്ടോഷൂട്ടുമായി താരം..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളുടെ കടന്നുവരോടെ കേരളത്തിൽ ഒറ്റ ദിവസം കൊണ്ട് തന്നെ വൈറലായി മാറാൻ പലർക്കും കഴിയാറുണ്ട്. കണ്ണടച്ച് തുറക്കും മുമ്പ് തന്നെ അവരിൽ പലരും ഒരുപാട് ഫോളോവേഴ്സിനെയും സ്വന്തമാക്കാറുണ്ട്. ടിക് ടോക്, ഇൻസ്റ്റാഗ്രാമിലെ റീൽസ് എന്നിവയാണ് ഇവർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമായി മാറിയത്. പലരും അതിലൂടെ കേരളം അറിയപ്പെടുന്ന താരങ്ങളായി മാറി.

അതുപോലെയുള്ള പ്ലാറ്റുഫോമുകളിൽ പലരും വലിയ ബുദ്ധിമുട്ട് ഒന്നുമില്ലാതെയാണ് വീഡിയോസ് ഷൂട്ട് ചെയ്യാറുളളത്. ഫോണിലോ മറ്റും ഷൂട്ട് ചെയ്താണ് 95% ആളുകളും റീൽസ് പങ്കുവെക്കാറുള്ളത്. പക്ഷേ നല്ല ക്വാളിറ്റിയിൽ വീഡിയോ ഷൂട്ട് ചെയ്ത നല്ല ഡാൻസും, സിനിമ ഡയലോഗും ചെയ്ത മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഒരാളാണ് ചൈതനിയ പ്രകാശ് എന്ന തിരുവനന്തപുരം സ്വദേശിനി.

പത്തൊൻപത് വയസ്സ് മാത്രമാണ് ചൈതനിയയുടെ പ്രായം. ഈ പ്രായത്തിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ ഏകദേശം 13 ലക്ഷം ഫോളോവേഴ്സ് ഉള്ള ഒരു താരം കൂടിയാണ് ചൈതനിയ. ഇപ്പോൾ സിനിമയിൽ അഭിനയിക്കാൻ അവസരം വരെ മിടുക്കിയെ തേടിയെത്തി കഴിഞ്ഞു. ഒരു റൊണാൾഡോ ചിത്രം എന്ന സിനിമയിലൂടെയാണ് ചൈതനിയ അഭിനയ രംഗത്തേക്ക് കിടക്കുന്നത്. മോഡലിംഗ് രംഗത്തും ചൈതനിയ സജീവമാണ്.

സ്വയംവര സിൽക്സിന് വേണ്ടി ചൈതനിയ ചെയ്ത ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു സ്വിമ്മിങ് പൂളിന് അരികിൽ നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഡോണ ജോസഫിന്റെ മേക്കപ്പിൽ കുൻസി സിബിയുടെ സ്റ്റൈലിങ്ങിലാണ് ചൈതനിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചൈതനിയയ്ക്ക് ചിത്രങ്ങൾക്ക് താഴെ ലഭിച്ചിരിക്കുന്നത്.