യുവാവിനൊപ്പം കിണറ്റിലിറങ്ങി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു

യുവാവിനൊപ്പം കിണറ്റിലിറങ്ങി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു

തമിഴ്‌നാട്ടില്‍ പ്രതിശ്രുത വരനൊപ്പം കിണറ്റിലിറങ്ങി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. 23 വയസ്സുകാരിയായ ടി. മേഴ്‌സി സ്റ്റെഫിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തമിഴ്‌നാട്ടിലെ ആവാഡിയിലാണ് സംഭവം നടന്നത്. ഇരുവരുടേയും വിവാഹം ജനുവരിയിലാണ് ഉറപ്പിച്ചത്.

ഇരുവരും കൃഷിസ്ഥലത്ത് കൂടെ സംസാരിച്ച് വരുന്ന വഴി പഴയ കിണര്‍ ശ്രദ്ദയില്‍ പെടുകയും അവിടെ വച്ച് സെല്‍ഫിയെടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പടിക്കെട്ടോടു കൂടിയ കിണറ്റിലിരുന്ന് ഫോട്ടോയെടുക്കാമെന്ന് തീരുമാനിക്കുകയും കാല്‍ തെറ്റി മേഴ്‌സി കിണറ്റിലേക്ക് വഴുതി വീഴുകയായിരുന്നു. മേഴ്‌സിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവും കിണറ്റില്‍ വീണു.

മേഴ്‌സിയുടെ തല കിണറ്റില്‍ ഇടിക്കുകയും സംഭവം അറിഞ്ഞ് പ്രദേശത്ത് ഓടിയെത്തിയ കൃഷിക്കാരാണ് യുവാവിനെ രക്ഷിച്ചത്. മേഴ്‌സിയുടെ മൃതദേഹം അഗ്‌നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് മുന്‍പെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

CATEGORIES
TAGS

COMMENTS