‘അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഫോട്ടോ ഓണത്തിന് പങ്കുവച്ച് കല്യാണി ബിന്ദു പണിക്കർ..’ – ഫോട്ടോസ് വൈറൽ

‘അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഫോട്ടോ ഓണത്തിന് പങ്കുവച്ച് കല്യാണി ബിന്ദു പണിക്കർ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിൽ വളരെ ചുരുക്കം ഹാസ്യനടിമാർ മാത്രമേയുള്ളു. അതിൽ തന്നെ എടുത്തു പറയേണ്ട പേരുകളിൽ ഒന്നാണ് നടി ബിന്ദു പണിക്കരുടേത്. പൊട്ട ഇംഗ്ലീഷ് സംസാരിക്കുന്ന പെൺകുട്ടികളെ കാണുമ്പോൾ ആദ്യം മനസ്സിലേക്കി ഓടിവരുന്നത് ബിന്ദു പണിക്കർ അഭിനയിച്ച ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കത്തിലെ ഇന്ദു എന്ന കഥാപാത്രത്തെയാണ്.

അതുപോലെ എത്രയെത്രെ ഹാസ്യകഥാപാത്രങ്ങളാണ് ബിന്ദു സിനിമയിൽ അഭിനയിച്ചത്. 1998-ൽ വിവാഹിതയായ ബിന്ദുവിന്റെ വിവാഹജീവിതം പക്ഷേ അധിക നാൾ നീണ്ടുനിന്നിരുന്നില്ല. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് ബിജു നായർ ഹൃദയാഘാതംമൂലം മരിച്ചു. അതിൽ കല്യാണി എന്ന പേരിൽ ഒരു മകൾ താരത്തിനുണ്ട്.

അമ്മയെ പോലെ തന്നെ കലാരംഗത്തേക്ക് വരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഒരു നായികയാവാനുള്ള എല്ലാ ലുക്കും കഴിവുമുണ്ടെന്ന് കല്യാണി സോഷ്യൽ മീഡിയകളിലൂടെ തെളിയിച്ചു കഴിഞ്ഞു. മറ്റുള്ള താരങ്ങളെ പോലെ ബിന്ദുവിന്റെ ഓണവിശേഷങ്ങൾ അറിയാൻ ഏറെ താല്പര്യം കാണിക്കാറുണ്ട് മലയാളികൾ.

ആദ്യ ഭർത്താവിന്റെ മരണത്തിന് ശേഷം ബിന്ദു നടൻ സായ്‌കുമാറുമായി വിവാഹിതയായിരുന്നു 2009-ൽ. ഇപ്പോൾ മകൾ കല്യാണി ഓണത്തോട് അനുബന്ധിച്ച് ഇരുവർക്കുമൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു. ടിക്-ടോകിൽ കല്യാണി ചെയ്തിരുന്ന അമ്മയുടെ സിനിമയിലെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

CATEGORIES
TAGS