‘ലോക്ക് ഡൗണിൽ കൂടിയ തടി കുറയ്ക്കാൻ, വീണ്ടും ജിമ്മിൽ വർക്ക് ഔട്ട് ചെയ്ത ഭാവന..’ – ഫോട്ടോസ് വൈറൽ

‘ലോക്ക് ഡൗണിൽ കൂടിയ തടി കുറയ്ക്കാൻ, വീണ്ടും ജിമ്മിൽ വർക്ക് ഔട്ട് ചെയ്ത ഭാവന..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഒന്നടങ്കം ഇഷ്ടമുള്ള ഒരു നടിയാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന നടിയാണ് ഭാവന. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രതേക പരമർശനത്തിന് അർഹയായ ഭാവന പിന്നീട് മലയാള സിനിമയിൽ ഒരു സ്ഥിരം നായിക നടിയായി മാറി.

മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും കന്നഡയിലും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. സിനിമകളിലെ നല്ല വേഷങ്ങൾ ചെയ്തിരുന്നത് കൊണ്ടാണ് താരത്തിന് കൂടുതൽ അവസരങ്ങൾ മറ്റു ഭാഷകളിൽ നിന്ന് വരെ വന്നത്. തന്റെ കാമുകനായ കന്നഡ പ്രൊഡ്യൂസറായ നവീനുമായി 2 വർഷം മുമ്പാണ് താരം വിവാഹിതയായത്.

വിവാഹശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ലായെങ്കിൽ കൂടിയും കന്നഡയിൽ ധാരാളം സിനിമകളിൽ അഭിനയിക്കുന്നുണ്ട് ഇപ്പോഴും താരം. ലോക്ക് ഡൗൺ നാളിൽ കേരളത്തിലും ബാംഗ്ലൂരിലും ഒക്കെയാണ് താരം കൂടുതലായി താമസിച്ചത്. കേരളത്തിൽ ലോക്ക് ഡൗൺ സമയത്ത് നാട്ടിൽ എത്തിയ ഫോട്ടോസൊക്കെ ഭാവന പോസ്റ്റ് ചെയ്തിരുന്നു.

ലോക്ക് ഡൗണിൽ കൂടിയ തടി കുറയ്ക്കാൻ വേണ്ടി ജിമ്മിൽ വീണ്ടും വർക്ക് ഔട്ട് ആരംഭിച്ചിരിക്കുകയാണ് ഭാവന ഇപ്പോൾ. ഈ കാര്യം ഭാവന തന്നെയാണ് ആരാധകരെ അറിയിച്ചത്. ‘തിരിഞ്ഞ് നോക്കരുത്.. നിങ്ങൾ ഒരിക്കലും ആ വഴിയിലല്ല..’ എന്ന ക്യാപ്ഷനോടെ തടി കൂടാതിരിക്കണമെന്ന് സൂചിപ്പിച്ച് സെൽഫികൾ പങ്കുവച്ചത്. ആരാധകരുടെ കമന്റുകൾക്ക് റിപ്ലയും കൊടുത്തിട്ടുണ്ട് ഭാവന.

CATEGORIES
TAGS