‘ശസ്ത്രക്രിയ കഴിഞ്ഞു!! സിനിമയിൽ നിന്ന് എന്നെ ഒഴിവാക്കാമായിരുന്നു, മണിരത്‌നം സാർ അത് ചെയ്തില്ല..’ – ബാബു ആന്റണി

‘ശസ്ത്രക്രിയ കഴിഞ്ഞു!! സിനിമയിൽ നിന്ന് എന്നെ ഒഴിവാക്കാമായിരുന്നു, മണിരത്‌നം സാർ അത് ചെയ്തില്ല..’ – ബാബു ആന്റണി

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവത്തിന്റെ ലൊക്കേഷനിൽ വച്ച് പറ്റിയ അപകടത്തിന് രണ്ട് മാസങ്ങൾക്ക് ശേഷം സർജറി നടത്തി നടൻ ബാബു ആന്റണി. സർജറി കഴിഞ്ഞ് ആശുപത്രയിൽ കിടക്കുന്ന ഫോട്ടോയോടൊപ്പം ബാബു ആന്റണി എഴുതിയ കുറിപ്പിൽ ആ ബിഗ് ബഡ്‌ജറ്റ്‌ സിനിമയിൽ നിന്നും ഒഴിവാതിരുന്നതിന് താരം മണിരത്‌നത്തിന് നന്ദി പറഞ്ഞു.

ബാബു ആന്റണിയുടെ പോസ്റ്റിന്റെ മലയാളം, ‘ഒടുവിൽ “പൊന്നിയിൻ സെൽവം” എന്ന സിനിമയുടെ ഷൂട്ടിങ്ങിന് തുടക്കത്തിൽ ഉണ്ടായ അപകടത്തിന് ഞാൻ എന്റെ ഇടതു തോളിൽ അറ്റകുറ്റപ്പണി നടത്തി. ഇന്ന് രാവിലെ 10.20-ന് അവർ എന്നെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയി, ഉച്ചയ്ക്ക് ഒരു മണിക്ക് എന്നെ വീട്ടിൽ പോകാൻ അനുവദിച്ചു. അരമണിക്കൂറേ സർജറിക്ക് എടുത്തോളു! ഏകദേശം 2 മാസം മുമ്പ് അപകടം സംഭവിച്ചെങ്കിലും നിങ്ങളുടെ കൈ നന്നായി സൂക്ഷിച്ചത് കൊണ്ട് കൂടുതൽ നാശനഷ്ടങ്ങളില്ലാത്തെ പോയെന്ന് ഡോക്ടർ പറഞ്ഞു.

ആ കൈ കൊണ്ട് കുതിരപ്പുറത്ത് കയറുകയും മറ്റൊരു കൈ കൊണ്ട് മഴു ഉപയോഗിച്ച് എന്റെ ശത്രുക്കളെ (സിനിമയിൽ) അടിക്കുകയും ചെയ്‌തെന്ന് പാവം ഡോക്ടർ അറിയുന്നില്ലല്ലോ! ഒരു ഇന്ത്യൻ ഡോക്ടർ കാരണം, ഞാൻ ഒരു നടനാണെന്ന് മനസ്സിലാക്കി ആ ഫ്ലോറിലെ ഉണ്ടായിരുന്ന ആളുകൾ എല്ലാം എന്നെ കാണാൻ എത്തി. ഇന്നലെ തന്നെ അദ്ദേഹം എന്റെ പേര് ലിസ്റ്റിൽ കണ്ടിരുന്നു. എന്നെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു, ഒരു കുട്ടിയെപ്പോലെ ആവേശഭരിതനായി അദ്ദേഹം.

അദ്ദേഹം പറഞ്ഞു, “ഈ വ്യക്തി വളരെ ജനപ്രിയനും പ്രശസ്തനുമായ ഒരു മികച്ച നടനുമാണ്..”. സഹപ്രവർത്തകരിലൊരാൾ ഇന്ന് ഡ്യൂട്ടിയില്ലാതിരുന്നതിനാൽ അയാൾക്ക് വേണ്ടി ഒരു ഓട്ടോഗ്രാഫ് അദ്ദേഹം എന്റെ കൈയിൽ നിന്ന് മേടിച്ചു. എന്റെ വിഡ്ഢിത്തമായ വേവലാതികളിലൊന്ന്, ഇവിടെ ഞാൻ അമേരിക്കയിൽ ശസ്ത്രക്രിയ നടത്തിയാൽ, എനിക്ക് ഇന്ത്യയിലെ പോലെ പ്രത്യേക ശ്രദ്ധ ലഭിക്കില്ല എന്നതായിരുന്നു.

എന്നാൽ ഓരോ ആളുകളും അതീവ ശ്രദ്ധനൽകിയാണ് എന്നെ പരിപാലിച്ചത്. മണിരത്‌നം സാറിന്റെ ധൈര്യത്തെ ഈ നിമിഷം ഞാൻ അഭിനന്ദിക്കുന്നു. ഇത്രയും വലിയ ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിലെ അപകടം പറ്റിയ എന്റെ എം.ആർ.ഐ സ്കാൻ കണ്ട ശേഷവും എന്നെ സിനിമയിൽ തുടരാൻ അനുവദിച്ചതിന് നന്ദി. അദ്ദേഹം ഒരു സോറി പറഞ്ഞ് വേണേൽ എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. ഷൂട്ടിംഗ് തുടങ്ങിയതേ ഉള്ളായിരുന്നോള്ളൂ.

യു.എസിലേക്ക് തിരിച്ചുപോകാൻ എന്റെ ബാഗ് ഞാൻ പാക്ക് ചെയ്തു വച്ചേക്കുവായിരുന്നു. അതുണ്ടായില്ല. കഴിഞ്ഞ രണ്ട് മാസം ഒരു റോളർ കോസ്റ്റർ പോലെയായിരുന്നു. എന്തായാലും ഭംഗിയായി എല്ലാം അവസാനിച്ചു. 3-4 ആഴ്ചയ്ക്കുള്ളിൽ ഞാൻ തിരിച്ചുവരും. പുഷപ്പും പുളപ്പും ഒന്നും എടുക്കാൻ പറ്റിയെന്ന് വരില്ല. 50 വർഷങ്ങൾക്ക് ശേഷം എന്റെ രണ്ടാമത്തെ ആശുപത്രിവാസം. ഇതെല്ലാം കളിയുടെ ഭാഗമാണല്ലോ! ദൈവം വലിയവനാണ്..’, ബാബു ആന്റണി കുറിച്ചു.

CATEGORIES
TAGS