‘സംസ്കാരത്തിന് ചൊറിയുന്നു എങ്കിൽ മാറി ഇരുന്നു മാന്തിക്കോളു..’ – പ്രതിഷേധവുമായി നടി ആർഷ ബൈജു

‘സംസ്കാരത്തിന് ചൊറിയുന്നു എങ്കിൽ മാറി ഇരുന്നു മാന്തിക്കോളു..’ – പ്രതിഷേധവുമായി നടി ആർഷ ബൈജു

മലയാള സിനിമയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഷേധ പരിപാടിയാണ് നടിമാരുടെത്. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അനശ്വര രാജൻ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോഷൂട്ടിൽ നിന്നാണ് ഇതിന്റെ തുടക്കം. ഫോട്ടോസിന് താഴെ ചിലർ സദാചാര ആങ്ങളമാർ മോശം കമന്റ് ഇടുകയുണ്ടായി.

അതിനെതിരെ അനശ്വര തന്നെ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും അതിന് ‘‘ഞാൻ എന്ത് ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട.. ഞാൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ എന്തിനാണ് ആശങ്കപ്പെടുന്നുവെന്ന് ഓർത്ത് ആശങ്കപ്പെടുവിൻ..’ എന്ന ക്യാപ്ഷൻ കൊടുക്കുകയും ചെയ്തു. ഇത് പിന്നീട് മലയാള സിനിമയിലെ മറ്റുനടിമാർ ഏറ്റെടുത്തു.

നടിമാർ മാത്രമല്ല സിനിമ മേഖലയിലും മറ്റു മേഖലകളിലും ജോലി ചെയ്യുന്ന നിരവധി പേർ തങ്ങളുടെ കാലുകൾ കാണിച്ചുകൊണ്ട് ഫോട്ടോസ് ഇട്ടു. സോഷ്യൽ മീഡിയയിൽ മുഴുവനും പ്രതിഷേധങ്ങൾ തുടർന്നു. പതിനെട്ടാം പടി എന്ന സിനിമയിലൂടെ പ്രശസ്തയായ നടി ആർഷ ബൈജുവിന്റെ പോസ്റ്റ് കൂട്ടത്തിൽ ശ്രദ്ധ നേടുന്നുണ്ട്.

‘സംസ്കാരത്തിന് ചൊറിയുന്നു എങ്കിൽ മാറി ഇരുന്നു മാന്തിക്കോളു..’ എന്ന ക്യാപ്ഷനോടെ ആർഷ കൈലി മടക്കിയുടുത്ത് തോർത്ത് തല്ലിയിൽ കെട്ടിനിൽക്കുന്ന ഫോട്ടോസ് പോസ്റ്റ് ചെയ്തു. എന്നാൽ ചിത്രത്തിന് താഴെ ഒരാൾ ‘ആ ലുങ്കി ഊരി തലയിൽ കെട്ടിയാലും ഞങ്ങൾക്ക് സന്തോഷമേയുള്ളൂ..’ എന്ന കമന്റ് ഇട്ടിട്ടുണ്ട്. എന്നാൽ കൂടുതൽ പേരും സപ്പോർട്ട് ചെയ്താണ് കമന്റ് ഇട്ടിരിക്കുന്നത്.

CATEGORIES
TAGS