‘എന്തൊരു സുന്ദരിയാണ്!! കറുത്ത ലെഹങ്കയിൽ കിടിലം ലുക്കിൽ അപർണ തോമസ്..’ – ഫോട്ടോസ് കാണാം

‘എന്തൊരു സുന്ദരിയാണ്!! കറുത്ത ലെഹങ്കയിൽ കിടിലം ലുക്കിൽ അപർണ തോമസ്..’ – ഫോട്ടോസ് കാണാം

സീ കേരളം ചാനലിലെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് അപർണ തോമസ്. അതെ പരിപാടിയിലും അതുപോലെ സീ കേരളത്തിലെ തന്നെ ‘സരിഗമപ’ എന്ന റിയാലിറ്റി ഷോയുടെ അവതാരകനുമായിരുന്ന ജീവ ജോസഫിന്റെ ഭാര്യ കൂടിയാണ് അപർണ തോമസ്. ഇരുവരും ഒരുമിച്ചുള്ള അവതരണ രീതി ഗംഭീരമാണ്.

ജീവിതത്തിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഷോയിലും കൊണ്ടുവന്നതോടെ പരിപാടിക്ക് പ്രേക്ഷകരുടെ പിന്തുണ ഏറി വന്നിരുന്നു. വിവാഹിതരായ കപ്പിൾസ് പങ്കെടുക്കുന്ന ഒരു റിയാലിറ്റി ഷോ കൂടിയായ മിസ്റ്റർ ആൻഡ് മിസ്സിസിൽ അവതാരകരാകാൻ ഏറ്റവും യോഗ്യരായ രണ്ടുപേരാണ് ഇരുവരും. അപർണ തോമസ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ആളുകളാണ് രണ്ട് പേരും. ഇരുവരും ഒരുമിച്ചുള്ള കപ്പിൾ ഫോട്ടോഷൂട്ടോക്കെ ഒരുപാട് വൈറലായിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള വീഡിയോസ് ഇന്റർവ്യൂ എല്ലാം പ്രേക്ഷകർക്ക് കാണാൻ ഭയങ്കര താൽപര്യമാണ്. മിസ്റ്റർ ആൻഡ് മിസ്സിസിൽ അവതാരകയായി വന്ന ശേഷം അപർണയുടെ ഫോട്ടോസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അപർണ പല ടൈപ്പ് വസ്ത്രങ്ങളിൽ ഷോയിൽ വരുമ്പോൾ അതിന് മുമ്പ് തന്നെ അതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഈ കഴിഞ്ഞ ദിവസം അത്തരത്തിൽ കറുത്ത ലെഹങ്ക ധരിച്ചുള്ള ചില കിടിലം ഫോട്ടോസ് അപർണ പോസ്റ്റ് ചെയ്തിരുന്നു. ഏത് ഡ്രസ്സ് ഇട്ടുവന്നാലും എന്തൊരു സുന്ദരിയാണ് അപർണ എന്നാണ് ആരാധകർ പറയുന്നത്.

കമീല ബൗട്ടിക്കിന്റെ വസ്ത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന അപർണയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ പ്രണവ് രാജാണ്. അടുത്ത ഡിസൈനിലുള്ള വസ്ത്രങ്ങളിൽ അപർണയെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

CATEGORIES
TAGS