‘സാരിയിൽ നല്ല ചന്തമുണ്ട്, കണ്ണെടുക്കാൻ തോന്നുന്നില്ലായെന്ന് അപർണയോട് ആരാധകർ..’ – ചിത്രങ്ങൾ പങ്കുവച്ച് താരം!!

‘സാരിയിൽ നല്ല ചന്തമുണ്ട്, കണ്ണെടുക്കാൻ തോന്നുന്നില്ലായെന്ന് അപർണയോട് ആരാധകർ..’ – ചിത്രങ്ങൾ പങ്കുവച്ച് താരം!!

മലയാളത്തിലെ സീ കേരളം എന്ന ചാനലിൽ സരിഗമപ എന്ന റിയാലിറ്റി ഷോയിൽ അവതാരകനായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജീവ ജോസഫ്. അപർണ തോമസ് ആണ് ജീവയുടെ ഭാര്യ. പരിപാടിയുടെ ഒരു എപ്പിസോഡിൽ സർപ്രൈസ് ആയി വരികയും, പിന്നീട് ജീവയുടെ ഭാര്യയാണെന്ന് പ്രേക്ഷകർ മനസ്സിലാവുക ചെയ്തിരുന്നു.

അപർണ്ണയും ജീവയെ പോലെ തന്നെ ഒരു അവതാരകയാണ്. ആറ് വർഷത്തോളമായി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള അപർണയുടെയും ജീവയും വിവാഹിതരായിട്ട് 5 വർഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ ഇരുവരും ഒരുമിച്ച് സീ കേരളത്തിലെ തന്നെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകരായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

അപർണ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ജീവയും അപർണയും ഒരുമിച്ചുള്ള കപ്പിൾ ഫോട്ടോഷൂട്ട് ഒക്കെ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നും വന്നതുകൊണ്ട് അപർണ ഇടയ്ക്ക് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. ഇപ്പോഴിതാ അപർണ സാരിയുള്ള ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ പ്രണവ് രാജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരി ആയിരിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. കമീല ബൗട്ടിക് ആണ് മനോഹരമായ ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. മൂന്ന് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് അപർണയ്ക്ക് ഇൻസ്റാഗ്രാമിലുണ്ട്.

CATEGORIES
TAGS