‘പുള്ളി ഡ്രെസ്സിൽ ഒരു ഡോളിനെ പോലെയുണ്ട്, കിടിലം ലുക്കിൽ അപർണ തോമസ്..’ – ഫോട്ടോസ് വൈറൽ

‘പുള്ളി ഡ്രെസ്സിൽ ഒരു ഡോളിനെ പോലെയുണ്ട്, കിടിലം ലുക്കിൽ അപർണ തോമസ്..’ – ഫോട്ടോസ് വൈറൽ

അവതാരകയായി എത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുള്ള ഒരുപാട് പേർ മലയാള ടെലിവിഷൻ മേഖലയിൽ ഉണ്ടായിട്ടുണ്ട്. രേഖ മേനോൻ, രഞ്ജിനി ഹരിദാസ്, പേളി മാണി, രമ്യ നിഖിൽ, ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം, ശ്രുതി മേനോൻ, അശ്വതി ശ്രീകാന്ത് അങ്ങനെ പലരും. ചിലർ സിനിമയിലേക്ക് അഭിനയിക്കാൻ പോയപ്പോൾ മറ്റുചിലർ കുടുംബജീവിത്തിൽ ഒതുങ്ങി കൂടുകയും ചെയ്തു.

രഞ്ജിനി ഹരിദാസിനെ പോലെ ചിലർ ഇപ്പോഴും സജീവമായി ഈ രംഗത്ത് തുടരുകയും ചെയ്യുന്നുണ്ട്. രഞ്ജിനിയെ അനുകരിക്കുന്ന രീതിയിലാണ് പലരും ഫോളോ ചെയ്ത വരുന്നത്. ചിലർ തങ്ങളുടേതായ സ്റ്റൈൽ കൊണ്ടുവരാൻ ശ്രമിക്കാറുമുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരാളാണ് സീ കേരളം ചാനലിലെ ജീവ ജോസഫ്.

ജീവ സീ കേരളത്തിലെ സ.രി.ഗ.മ.പയിൽ അവതാരകനായി പ്രേക്ഷകരെ പെട്ടന്ന് തന്നെ കൈയിൽ എടുത്തിരുന്നു. കൗണ്ടർ പറയാനുള്ള ജീവയുടെ കഴിവുകൊണ്ടാണ് പ്രേക്ഷകർക്ക് ജീവയെ പെട്ടന്ന് ഇഷ്ടപെട്ടത്. ജീവയുടെ ഭാര്യ അപർണയും അവതാരകയായി എത്തിയിരിക്കുകയാണ്. അതേ ചാനലിൽ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിൽ ഇരുവരും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്.

ജീവയും അപർണയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടുകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള അപർണയുടെ ഫോട്ടോയ്ക്ക് ചിലപ്പോൾ സദാചാര ആങ്ങളമാർ കമന്റുകൾ ഇടാറുണ്ട്. ജീവയും അപർണയും അത്തരക്കാർക്ക് മറുപടിയും കൊടുക്കാറുണ്ട്. അപർണയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ഇപ്പോൾ വൈറലാവുന്നത്.

പുള്ളി നിറത്തിലുള്ള ഡ്രെസ്സിൽ തിളങ്ങിയ അപർണയെ കണ്ടാൽ ഒരു ബേബി ഡോളിനെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഡെയ്‌സി ഡേവിഡ് എടുത്ത ചിത്രങ്ങളാണ് അപർണ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമീല ബൗട്ടിക് ആണ് അപർണയുടെ കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്.

CATEGORIES
TAGS