‘2 പീസ് ബിക്കിനി ഷൂട്ട് എന്ന് അനുശ്രീ, ഫുൾ ഫോട്ടോയില്ലേ എന്ന് ആരാധകർ..’ – പൂൾ ചിത്രങ്ങൾ പങ്കുവച്ച് താരം

‘2 പീസ് ബിക്കിനി ഷൂട്ട് എന്ന് അനുശ്രീ, ഫുൾ ഫോട്ടോയില്ലേ എന്ന് ആരാധകർ..’ – പൂൾ ചിത്രങ്ങൾ പങ്കുവച്ച് താരം

തെന്നിന്ത്യൻ നടിമാരെല്ലാം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയ വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കണ്ടുവരുന്നതാണ്. വേദികയും രാകുൽ പ്രീത് സിങ്ങും ശാലിൻ സോയയും എല്ലാം തങ്ങളുടെ അവധി ആഘോഷിക്കാനായി പോയത് മാലിദ്വീപിൽ ആയിരുന്നു. എന്നാൽ മലയാളത്തിന്റെ സ്വന്തം അനുശ്രീയാകട്ടെ പോയത് നമ്മുടെ മൂന്നാറിലേക്കാണ്.

സുഹൃത്തുകൾക്ക് ഒപ്പം മൂന്നാറിൽ പോയ കാര്യം താരം തന്നെയാണ് ഫോട്ടോസ് പോസ്റ്റ് ചെയ്ത ആരാധകർക്ക് ഒപ്പം പങ്കുവച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്ത്-സുജിത്ത്, അനുശ്രീയുടെ സഹോദരൻ മഹേഷ് എന്നിവർക്കൊപ്പമുള്ള ഫോട്ടോസ് താരം പോസ്റ്റ് ചെയ്തിരുന്നു. അനിയത്തിയുടെ വിവാഹത്തിന് തകർപ്പനായി ആഘോഷിച്ച ശേഷമാണ് അനുശ്രീ മൂന്നാറിലേക്ക് വണ്ടി കയറിയത്.

അനുശ്രീയുടെ സ്വിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ‘പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു ടീ എസ്റ്റേറ്റിനിടയിലുള്ള ഒരു കുന്നിൻ മുകളിലെ നീന്തൽക്കുളത്തിൽ കൂടുതൽ സമയം ചിലവഴിക്കുന്നു.. താപനില 16 ഡിഗ്രി സെൽഷ്യസിൽ താഴെ.. ഒരു അക്വാ വുമണിനെ പോലെ എനിക്ക് തോന്നുന്നു.. ഫോർസൺ പള്ളിനീരാട്ട്..’, അനുശ്രീ ഫോട്ടോസിനൊപ്പം കുറിച്ചു.

അനുശ്രീയുടെ ഫോട്ടോസ് കണ്ടിട്ട് നർത്തകനും കൊറിയോഗ്രാഫറുമായ ബിജു ധ്വനി തരംഗ ഇട്ട കമന്റിന് മറുപടി ആയിട്ടാണ് താരം ‘ബിക്കിനി ഷൂട്ട്.. 2 പീസ്..’ എന്ന മറുപടി നൽകിയത്. രസകരമായിട്ട് നൽകിയ മറുപടിയാണോ അതോ ബിക്കിനി ഷൂട്ട് തന്നെയാണോ എന്നൊക്കെയാണ് ആരാധകരുടെ സംശയം. അതുകൊണ്ട് തന്നെ ഒരാൾ ഫുൾ ഫോട്ടോയില്ലേ എന്നൊക്കെ കമന്റ് ചെയ്തിട്ടുമുണ്ട്.

മൂന്നാറിലെ ഡ്രീം ക്യാച്ചർ റിസോർട്ടിൽ ആയിരുന്നു അനുശ്രീ അവധി ആഘോഷിക്കാൻ തങ്ങിയത്. എന്തായാലും മൂന്നാറിൽ നിന്നുള്ള കൂടുതൽ ഫോട്ടോസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. സുബിൻ കളപ്പുരക്കലാണ് അനുശ്രീയുടെ ഈ സ്വിമ്മിങ് പൂൾ ഫോട്ടോസ് എടുത്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS