‘ട്രെഡ്മിലിൽ ഡാൻസ് കളിച്ച് അനുശ്രീ, ഓണാക്കി ഡാൻസ് ചെയ്യാൻ ആരാധകർ..’ – വീഡിയോ വൈറലാകുന്നു

‘ട്രെഡ്മിലിൽ ഡാൻസ് കളിച്ച് അനുശ്രീ, ഓണാക്കി ഡാൻസ് ചെയ്യാൻ ആരാധകർ..’ – വീഡിയോ വൈറലാകുന്നു

ഇപ്പോഴുള്ള മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് അനുശ്രീ. നാടൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ അനുശ്രീ മിക്കപ്പോഴും ആരാധകരുമായി വളരെ ഫ്രണ്ട്ലി ആയിട്ട് സംസാരിക്കുന്ന ഒരാളുകൂടിയാണ്. ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലേസിലാണ് അനുശ്രീ ആദ്യമായി അഭിനയിക്കുന്നത്.

അതിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം വളരെ മനോഹരമായിട്ടാണ് അനുശ്രീ അഭിനയിച്ചത്. ചുരുങ്ങിയ കാലയളവിൽ അനുശ്രീ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നാട്ടിലും വീട്ടിൽ പ്രേക്ഷകരോടും അനുശ്രീ പെരുമാറുന്ന രീതിയും അനുശ്രീയ്ക്ക് ഇത്രയേറെ ആരാധകരുണ്ടാവാൻ കാരണമാണ്.

ജീവിതത്തിൽ അനുശ്രീ ഇടാറുള്ള വേഷങ്ങളും നാടനാണ്. വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്ന ഒരാളാണ് അനുശ്രീ. ലോക്ക് ഡൗൺ നാളുകളിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ഓളമുണ്ടാക്കിയ നടികൂടിയാണ് താരം. നിരവധി ഫോട്ടോഷൂട്ടുകളാണ് ആ സമയത്ത് അനുശ്രീ ചെയ്തിരുന്നത്. അത് മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു.

ഈ കഴിഞ്ഞ ദിവസങ്ങളിൽ അനുശ്രീ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഫോട്ടോസും സെൽഫികളും പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ വീട്ടിലെ ട്രെഡ്മിൽ കിടിലം ഡാൻസ് ചെയ്യുന്ന വീഡിയോ അനുശ്രീ ആരാധകർക്കൊപ്പം പങ്കുവച്ചു. വർക്ക് ഔട്ട് വേളകൾ ആനന്ദകരമാക്കാം എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ചെയ്തത്. ട്രെഡ്മിൽ ഓണാക്കി ഡാൻസ് ചെയ്യാൻ ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്.

CATEGORIES
TAGS