‘നിറവയറുമായി ശീർഷാസനം ചെയ്ത് നടി അനുഷ്‌ക, കരുതലുമായി അരികിൽ കോഹ്‌ലിയും..’ – ഫോട്ടോ പങ്കുവച്ച് താരം

‘നിറവയറുമായി ശീർഷാസനം ചെയ്ത് നടി അനുഷ്‌ക, കരുതലുമായി അരികിൽ കോഹ്‌ലിയും..’ – ഫോട്ടോ പങ്കുവച്ച് താരം

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന താരകുടുംബമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും ബോളിവുഡ് സിനിമ നടി അനുഷ്കയുടേതും. 2013 മുതൽ കോഹ്‌ലിയും അനുഷ്‌കയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇടയ്ക്ക് ഇരുവരും ബ്രേക്ക് ആയെങ്കിലും പിന്നീട് 2017 ഡിസംബറിൽ ഇരുവരും വിവാഹിതരായി.

അനുഷ്കയോടുള്ള കരുതലും സ്നേഹവുമെല്ലാം ക്രിക്കറ്റ് ആരാധകർ ഗ്രൗണ്ടിൽ കണ്ടിട്ടുള്ളതാണ്. സെഞ്ചുറികളും വിജയങ്ങൾ സ്വന്തമാക്കുമ്പോൾ ഗാലറിയിൽ മിക്കപ്പോഴും വിരാടിന് പിന്തുണയുമായി അനുഷ്ക വരാറുണ്ടായിരുന്നു. വിരാട്-അനുഷ്ക ദമ്പതികളെ ആരാധകർ വിളിക്കുന്നത് ‘വിരുഷക’ എന്ന പേരിലാണ്.

അനുഷ്കയുടെ സിനിമ റിലീസ് ആകുമ്പോൾ വിരാടും ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇടാറുണ്ട്. ഈ വർഷം ഓഗസ്റിനാണ് ഇരുവരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തുന്ന കാര്യം ആരാധകർക്കൊപ്പം പങ്കുവച്ചത്. അടുത്ത വർഷം ജനുവരി ആദ്യം താനും ഒരു അമ്മയാകുമെന്ന് അനുഷ്‍ക ഇൻസ്റ്റയിൽ നിറവയറുമായി ഫോട്ടോയോടൊപ്പം കുറിച്ചു.

താരം ഗർഭിണിയായ ശേഷം ചെയ്യുന്ന മറ്റേർണിറ്റി ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ നിറവയറുമായി അതിസാഹസികമായ ഒരു കാര്യം ചെയ്തിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം മലയാളത്തിലെ നടിയും അവതാരകയുമായ പേളി മാണി നിറവയറുമായി ഡാൻസ് ചെയ്തപ്പോൾ തോന്നിയ ഫീൽ പോലെ നിറവയറുമായി ശീർഷാസനം ചെയ്തിരിക്കുകയാണ് അനുഷ്‌ക.

പേളിയുടെ വീഡിയോ എടുത്തത് ഭർത്താവ് ശ്രീനിഷ് ആണെങ്കിൽ അനുഷ്ക ശീർഷാസനം ചെയ്യുമ്പോൾ ഒരു കൈ താങ്ങായി ഒപ്പും നിൽക്കുന്നത് വിരാട് കോഹ്ലിയാണ്. തന്റെ നിത്യ ജീവിതത്തിൽ യോഗ ഒരു ഘടകം ആയിരുന്നുവെന്നും ഗർഭിണിയായ ശേഷം ഡോക്ടറും ഇത്തരം യോഗാസനങ്ങൾ ചെയ്യുന്നതിൽ കുഴപ്പമില്ലായെന്നും പറഞ്ഞപ്പോൾ ചെയ്തതാണെന്ന് താരം കുറിച്ചു.

ഇത്തരത്തിൽ ശീർഷാസനം ചെയ്യുമ്പോൾ ഇതിന് മുമ്പ് ഭിത്തിയുടെ സപ്പോർട്ടോട് കൂടി ചെയ്യുമായിരുന്നുവെന്നും എന്നാൽ ഈ അവസരത്തിൽ തന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ പിന്തുണയോട് കൂടിയാണ് ബാലൻസ് ചെയ്തതെന്നും പോസ്റ്റിനോടൊപ്പം അനുഷ്‍ക കുറിച്ചു. ഗർഭിണി ആയിരിക്കുമ്പോഴും ഇത് തുടരാൻ പറ്റുന്നതിൽ താൻ ഒത്തിരി സന്തോഷവതി ആണെന്നും താരം പങ്കുവച്ചു.

CATEGORIES
TAGS