‘സരയുവിനൊപ്പം സ്കൂൾ കുട്ടികളുടെ കൂട്ട് ഡ്രസ്സ് ധരിച്ച് കിടിലം ഫോട്ടോഷൂട്ടുമായി അനുമോൾ..’ – ഫോട്ടോസ് വൈറൽ

‘സരയുവിനൊപ്പം സ്കൂൾ കുട്ടികളുടെ കൂട്ട് ഡ്രസ്സ് ധരിച്ച് കിടിലം ഫോട്ടോഷൂട്ടുമായി അനുമോൾ..’ – ഫോട്ടോസ് വൈറൽ

നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ യുവനടിയാണ് അനുമോൾ. ഇവൻ മേഘരൂപൻ എന്ന സിനിമയിലാണ് അനുമോൾ ആദ്യമായി അഭിനയിക്കുന്നത്. സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അനുമോൾക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്.

‘കപ്പൽ മുതലാളി’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സരയു മോഹൻ. സിനിമ രംഗത്തും സീരിയൽ രംഗത്തും സജീവമായ സരയുവിന് ഒരുപാട് ആരാധകരുമുണ്ട്. സൂര്യ ടി.വിയിലെ എന്റെ മാതാവേ എന്ന സീരിയലിലാണ് ഇപ്പോൾ സരയു അഭിനയിക്കുന്നത്.

രണ്ടുപേരുടെയും ആരാധകരെ സന്തോഷിപ്പിക്കുന്ന തരത്തിൽ ഒരു കിടിലം ഫോട്ടോഷൂട്ട് ഒരുമിച്ച് ചെയ്തിരിക്കുകയാണ് ഇരുവരും. ചുവപ്പും മഞ്ഞയും നിറത്തിലെ ഔട്ഫിറ്റിലാണ് ഇരുവരും എത്തിയിരിക്കുന്നത്. കണ്ടാൽ രണ്ട് കൊച്ചുകുട്ടികളെ പോലെയാണ് തോന്നുന്നത്. ഫാബ്‌സ് ഡിസൈൻ സ്റ്റോറി എന്ന ഓൺലൈൻ സ്റ്റോറിന്റെ ഔട്‍ഫിറ്റാണ് രണ്ടുപേരും ഇട്ടിരിക്കുന്നത്.

കൊച്ചിയിലെ യുണൈറ്റഡ് സ്പോർട്സ് സെന്ററിൽ വച്ചാണ് രണ്ടു പേരുടെയും ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. രണ്ടു പേരുടെയും ചിരി ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. സ്കൂൾ കുട്ടികളെ പോലെ മുടിമുന്നോട്ട് കെട്ടിയിരിക്കുന്നതും വ്യത്യസ്ത തോന്നിപ്പിക്കുന്നുണ്ട് ഫോട്ടോസ് കണ്ടാൽ.

അഞ്ജന ഗോപിനാഥാണ് ഇരുവരുടെയും ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഭിലാഷ് ചിക്കുവാണ് താരങ്ങളുടെ ഈ മേക്കോവറിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. പദ്മിനി എന്ന സിനിമയിലാണ് അനുമോൾ ഇപ്പോൾ അഭിനയിക്കുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന സിനിമായാണ് സരയു അഭിനയിച്ചതിൽ ഇനി പുറത്തിറങ്ങാൻ ഉള്ളത്.

CATEGORIES
TAGS