‘ഉദ്ഘാടന ചടങ്ങിൽ സാരിയിൽ അതിസുന്ദരിയായി നടി അനു സിത്താര..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘ഉദ്ഘാടന ചടങ്ങിൽ സാരിയിൽ അതിസുന്ദരിയായി നടി അനു സിത്താര..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാള തനിമയുള്ള ചുരുക്കം ചില നായികമാരെ ഇന്ന് മലയാള സിനിമയിലുള്ള എന്നത് ഒരു സത്യമാണ്. നാടൻ വേഷങ്ങളിലൂടെ സിനിമയിൽ അഭിനയിക്കുന്ന നായികമാരിൽ ഒരാളാണ് നടി അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര സിനിമയിലേക്ക് വരുന്നത്. പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിൽ തേപ്പുകാരിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി.

പിന്നീട് ഇങ്ങോട്ട് ഇരുപത്തോളം സിനിമകളിൽ നായികയായി അഭിനയിച്ചു അനു സിത്താര. ചെറിയ വേഷങ്ങൾ അഭിനയിച്ച് തുടങ്ങിയ അനു സിത്താരയുടെ കരിയർ വളർച്ച വളരെ പെട്ടന്നായിരുന്നു. കടുത്ത മമ്മൂട്ടി ആരാധികയായ അനു സിത്താര അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. മണിയറയിലെ അശോകനിലെ ഗസ്റ്റ് റോളാണ് അനു സിത്താര അഭിനയിച്ചതിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു നടി കൂടിയാണ് അനു സിത്താര. നടി കാവ്യാമാധവന്റെ കൂട്ട് മലയാളത്തനിമയുള്ള ഒരു നടിയായതുകൊണ്ട് തന്നെ നാടൻ വേഷങ്ങളിലുള്ള ഫോട്ടോസാണ് താരം കൂടുതൽ പോസ്റ്റ് ചെയ്തിട്ടുളളത്. വിവാഹിതയായ അനു സിത്താര അതിന് ശേഷമാണ് സിനിമയിൽ കൂടുതൽ സജീവമായിട്ടുള്ളത്.

ഇപ്പോഴിതാ അങ്കമാലിയിലെ പൂണോലിൽ സിൽക്‌സ് ഉദ്ഘാടന ചടങ്ങിൽ സാരിയിൽ തിളങ്ങിയിരിക്കുന്ന അനുവിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സാരിയിൽ ഇത്രയും സുന്ദരിയായിട്ടുള്ള ലുക്കുള്ള വേറെ ഏത് നടിയുണ്ടെന്നാണ് ആരാധകർ ചോദിക്കുന്നത്. റോസ് നിറത്തിലുള്ള സാരിയാണ് താരം ഇട്ടിരിക്കുന്നത്.

CATEGORIES
TAGS