‘സർപ്രൈസ് ഒരുക്കി കൂട്ടുകാർ, ബോട്ടിൽ ജന്മദിനം ആഘോഷിച്ച് നടി അന്ന രാജൻ..’ – ആശംസകൾ അറിയിച്ച് ആരാധകർ

‘സർപ്രൈസ് ഒരുക്കി കൂട്ടുകാർ, ബോട്ടിൽ ജന്മദിനം ആഘോഷിച്ച് നടി അന്ന രാജൻ..’ – ആശംസകൾ അറിയിച്ച് ആരാധകർ

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അന്ന രേഷ്മ രാജൻ. കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്ത അന്ന രാജൻ പിന്നീട് സിനിമയിലേക്ക് എത്തിയത് വളരെ യാദൃച്ഛികമായിട്ടാണ്. റോഡിലെ ഒരു പരസ്യബോർഡ് കണ്ട് ഇഷ്ടപ്പെട്ടാണ് സംവിധായകൻ അന്നയെ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചത്.

ഏഴോളം സിനിമകളിൽ പിന്നീട് ഈ 3 വർഷത്തിനുള്ളിൽ നായികയായി താരം അഭിനയിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയിലുമാണ് അന്ന അവസാനമായി അഭിനയിച്ചത്. അന്ന അഭിനയിച്ച 3 സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. മോഹൻലാലിൻറെ നായികയായി വരെ ഈ കാലയളവിൽ അന്ന അഭിനയിക്കുകയുണ്ടായി.

തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കുകയാണ് അന്ന രാജൻ ഇന്ന്. കൃത്യം 12 മണിക്ക് അന്നയുടെ കൂട്ടുകാർ ഒരുക്കിയ സർപ്രൈസ് കണ്ട് ഞെട്ടിയിരിക്കുകയാണ് താരം ഇപ്പോൾ. കൊച്ചിയിലെ മറൈൻ ഡ്രൈവിനെ അടുത്തായി കായലിൽ ഒരു ബോട്ടിൽ വച്ചാണ് അന്നയ്ക്ക് കൂട്ടുകാർ സർപ്രൈസ് പാർട്ടി ഒരുക്കിയത്.

കേക്ക് മുറിക്കുന്നതിന്റെയും ബർത്ത് ഡേ ഗേൾ എന്ന പട്ടം കേക്കിന് മുന്നിൽ പോസ് ചെയ്തു നിൽക്കുന്ന ചിത്രങ്ങളാണ് അന്ന പങ്കുവച്ചിട്ടുളളത്. ‘എന്റെ ജന്മദിനം, എന്റെ ജീവിതത്തിലെ അവിസ്മരണീയ ദിനമാക്കി മാറ്റിയ എല്ലാവർക്കും നന്ദി..’ എന്ന ക്യാപ്ഷനോടെയാണ് അന്ന പോസ്റ്റ് ഇട്ടത്. നിരവധി ആരാധകരാണ് അന്നയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS