‘വീണ്ടും ആരാധകരുടെ മനം കവർന്ന് നടി അന്ന രാജന്റെ ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘വീണ്ടും ആരാധകരുടെ മനം കവർന്ന് നടി അന്ന രാജന്റെ ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ ആരാധകരുമായി സംസാരിക്കുന്നതിന് വേണ്ടി താരങ്ങൾ സമയം കണ്ടെത്താറുണ്ട്. സിനിമകളിലെ തിരക്കുകളിൽ നിന്ന് മാറി പ്രേക്ഷകരോടും ആരാധകരോടും സമയം ചിലവഴിക്കാൻ ഇത്തരം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുകയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട്.

അതിൽ തന്നെ പുതിയ ഫോട്ടോസ് താരങ്ങൾ പങ്കുവെക്കുമ്പോൾ അത് ആരാധകർ ഏറ്റെടുക്കാറുമുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലായിരുന്ന ഒരാളായിരുന്നു അങ്കമാലി ഡയറീസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടി അന്ന രാജൻ. നഴ്‌സിംഗ് പ്രൊഫഷനിൽ നിന്ന് സിനിമയിലേക്ക് എത്തിയതുകൊണ്ട് തന്നെ ഇത്തരം ഓൺലൈൻ മാധ്യമങ്ങളിൽ താരം പരിഗണന കൊടുത്തിരുന്നില്ല.

എന്നാൽ ലോക്ക് ഡൗൺ തുടങ്ങി കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ തന്നെ അന്ന രാജൻ സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയും ഇപ്പോൾ മറ്റു നടിമാരെ പോലെ തന്നെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുമുണ്ട്. അടുത്തിടെ അന്ന ചെയ്ത ഒരു ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഗ്ലാമറസ് വേഷത്തിൽ പോണ്ടിച്ചേരി ബീച്ചിൽ വെച്ചുള്ള ഫോട്ടോസായിരുന്നു അന്ന് താരം പോസ്റ്റ് ചെയ്തത്.

നിമിഷസമയം കൊണ്ട് തന്നെ അത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ആ ഫോട്ടോഷൂട്ടിന്റെ വേറെ വസ്ത്രങ്ങൾ ധരിച്ചുള്ള സ്റ്റൈലിഷ് ഫോട്ടോസ് താരം ഇപ്പോൾ വീണ്ടും പങ്കുവച്ചിരിക്കുകയാണ്. സച്ചിൻ മൂർത്തി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പർവത രാകേഷാണ് താരത്തിന്റെ കോസ്റ്റിയൂം ചെയ്തിരിക്കുന്നത്.

മികച്ച അഭിപ്രായമാണ് പുതിയ ഫോട്ടോസിനും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്. മറ്റുള്ള നടിമാരുടെ കൂട്ടുതന്നെ ഗ്ലാമറസ്, മോഡേൺ ഡ്രസ്സിലുള്ള ഫോട്ടോഷൂട്ടുകൾ അന്നയും ചെയ്യുന്നതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ ആരാധകർ താരത്തിന് കൂടിവരുകയാണ്.

CATEGORIES
TAGS