’18 വയസ്സല്ലേ ആയുള്ളൂ..!’ – നടി അനശ്വര രാജന്റെ ഫോട്ടോയ്ക്ക് സദാചാരവാദികളുടെ മോശം കമന്റ്

’18 വയസ്സല്ലേ ആയുള്ളൂ..!’ – നടി അനശ്വര രാജന്റെ ഫോട്ടോയ്ക്ക് സദാചാരവാദികളുടെ മോശം കമന്റ്

സിനിമ നടിമാരായി കഴിഞ്ഞാൽ താരങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സൈബർ ആങ്ങളമാരുടെ കമന്റുകൾ കാണേണ്ടി വരികയെന്നത്. അതുപോലെ തന്നെ ചിലരിൽ നിന്ന് നേരിടേണ്ടി വരുന്ന മോശം കമന്റുകളും കൂടി ആകുമ്പോൾ പലപ്പോഴും അത് വലിയ പ്രശ്നങ്ങളിലേക്ക് എത്തിപ്പെടാറുണ്ട്. ഒരു ഫോട്ടോ പോലും ഇടാൻ പറ്റാത്ത അവസ്ഥ നടിമാർക്ക് ഉണ്ടാവാറുണ്ട്.

അടുത്തിടെ വരെ ഇത്തരത്തിൽ സദാചാരവാദികളുടെ കമന്റുകളും മോശം പദപ്രയോഗങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. ഗ്ലാമറസ് മോഡേൺ വേഷങ്ങളിൽ ഫോട്ടോസ് പോസ്റ്റ് ചെയ്യുമ്പോൾ ഓൺലൈൻ ആങ്ങളമാർ വന്ന് വസ്ത്രത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയുകയും അസഭ്യം പറയുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ ബാലതാരമായി തിളങ്ങിയ നടി അനശ്വര രാജൻ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾക്ക് താഴെ ഇതേ ആളുകളുടെ കമന്റുകളും വിമർശനങ്ങളും അസഭ്യം പറച്ചിലും മാത്രമാണ് കാണാൻ സാധിക്കുന്നത്. ചില ഞരമ്പ് രോഗികൾ യാതൊരു നാണവുമില്ലാതെ വൃത്തികേടും എഴുതി വിട്ടിട്ടുണ്ട് കമന്റ് ബോക്സിൽ. ഈ കഴിഞ്ഞ ദിവസമായിരുന്നു അനശ്വര തന്റെ പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്.

’18 വയസ്സല്ലേ ആയുള്ളൂ.. അപ്പോഴേക്കും തുടങ്ങിയോ..’, ‘വയസ്സ് കൂടും തോറും.. വസ്ത്രത്തിന്റെ അളവ് കുറയുന്നു..’, ‘അങ്ങനെ ഇതും കൈവിട്ട് പോയി..’ തുടങ്ങിയ സദാചാര ആങ്ങളമാരുടെ സ്ഥിരം കമന്റുകൾ തന്നെയാണ് അനശ്വരയുടെ പോസ്റ്റിലും കാണാൻ സാധിക്കുന്നത്. എന്നാൽ അനശ്വരയെ സപ്പോർട്ട് ചെയ്ത ഒരുപാട് പേർ കമന്റുകൾ ഇട്ടിട്ടുണ്ട്.

കമന്റുകളോട് ഒന്നും തന്നെ അനശ്വര പ്രതികരിച്ചിട്ടില്ല. രഞ്ജിത്ത് ഭാസ്കർ എടുത്ത ചിത്രങ്ങളാണ് അനശ്വര ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പതിനെട്ടാം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ അനശ്വര പോസ്റ്റ് ചെയ്തിരുന്നു. ടോപ്പും ഷോർട്സും ഇട്ടുകൊണ്ടുള്ള ഫോട്ടോസാണ് അനശ്വര ആരാധകർക്കൊപ്പം പങ്കുവെച്ചത്.

CATEGORIES
TAGS