‘പുള്ളി ചോക്ലേറ്റ് തന്നിട്ട് കടന്നു പിടിക്കാൻ ശ്രമിച്ചു..’ – ചെറുപ്പത്തിൽ നേരിട്ട മോശം അനുഭവത്തെ കുറിച്ച് അനാർക്കലി മരിക്കാർ

‘പുള്ളി ചോക്ലേറ്റ് തന്നിട്ട് കടന്നു പിടിക്കാൻ ശ്രമിച്ചു..’ – ചെറുപ്പത്തിൽ നേരിട്ട മോശം അനുഭവത്തെ കുറിച്ച് അനാർക്കലി മരിക്കാർ

സമൂഹമാധ്യമങ്ങളിൽ ഒരുപാട് സജീവയായിട്ടുള്ള ഒരു താരമാണ് നടി അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് താരത്തിന് ഇത്രയേറെ ആരാധകരുണ്ടാവുന്നത്. അതിൽ മിണ്ടാപ്പൂച്ച കഥാപാത്രം ആയിരുന്നെങ്കിലും പിന്നീട് പാർവതിയുടെ കൂടെ ഉയരെയിൽ മികച്ച കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

ഇപ്പോഴിതാ കുട്ടികാലത്ത് തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അനാർക്കലി. അതുപോലെ വിവാദ ഫോട്ടോഷൂട്ടിനെ കുറിച്ചും സൈബർ ബുള്ളിങ്ങിനെ കുറിച്ചും താരം പറയുകയുണ്ടായി. ‘ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നുവെന്ന് തോന്നുന്നു.

കടയിലേക്ക് പോകുന്ന സമയത്ത് ഒരു ചോക്ലേറ്റ് തന്നിട്ട് പുള്ളി എന്നെ വേറെയൊരു സ്ഥലത്തേക്ക് കൊണ്ട് പോയി. എന്റെ ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഞാൻ അയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയുണ്ടായി. ഇത് ശരിയാണോ തെറ്റാണോ എന്നറിയാൻ പറ്റാത്ത ഒരു പ്രായമായിരുന്നു എന്റേത്. പക്ഷേ ഞാൻ ഓടി മാറി. വീട്ടിൽ പോയ സമയത്ത് ഉമ്മയോട് പറയാൻ പേടിയുണ്ടായിരുന്നു.

വീട്ടുകാരോടൊക്കെ പറയാൻ പേടിയുണ്ടായിരുന്നു. പക്ഷേ ഞാൻ ഒരു ദിവസം ഉമ്മയോട് പറഞ്ഞപ്പോൾ അത് നീ തന്നെ ഡീൽ ചെയ്യണമെന്നാണ് പറഞ്ഞത്. സാധാരണ അച്ഛനും അമ്മയും അങ്ങനെ പറയാറില്ല. നീ തന്നെ ഡീൽ ചെയ്തില്ലെങ്കിൽ അത് പഠിക്കില്ല. ഇതുവരെയുള്ള എന്റെ എല്ലാ പ്രശ്നങ്ങളും ഞാൻ തന്നെയാണ് ഡീൽ ചെയ്തിട്ടുള്ളത്. സ്കൂൾ ദിനങ്ങൾ പോകുന്നതുവരെ എന്നെ അത് അലട്ടിയുണ്ടായിരുന്നു.

ഞാൻ അതിന് ശേഷം കുറെ കാര്യങ്ങളിൽ ബോൾഡ് ആണ്. സോഷ്യൽ മീഡിയയിൽ ഞാൻ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ഓൺലൈൻ ആങ്ങളമാരുടെ മോശം കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതുപോലെ കാളിയുടെ തീമിൽ ഒരു ഫോട്ടോഷൂട്ട് ചെയ്തപ്പോൾ, ശരിക്കും എന്റെ കൈയിൽ നിന്ന് പോയി. ഇത് ഓൺലൈൻ ആങ്ങളമാരുടെ കാര്യമല്ല. വേറെ ബുദ്ധിയില്ലാത്ത കുറെ ആളുകളുടെ, അതുപോലെ കുറച്ച് പൊളിറ്റിക്കൽ സംഭവം ആയിരുന്നു..’, അനാർക്കലി പറഞ്ഞു.

CATEGORIES
TAGS