‘അമൃതയുടെ മകൾക്ക് പിറന്നാൾ സദ്യ വാരി കൊടുത്ത് ഗോപി സുന്ദർ,  ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ കാണാം

‘അമൃതയുടെ മകൾക്ക് പിറന്നാൾ സദ്യ വാരി കൊടുത്ത് ഗോപി സുന്ദർ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ കാണാം

ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയ ഗായികയാണ് അമൃത സുരേഷ്. സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി വന്ന അമൃത പിന്നീട് സിനിമയിൽ പിന്നണി ഗായികയായി മാറുകയും ചെയ്തിരുന്നു. അതിലെ വിധികർത്താവ് ആയിരുന്ന ശരത്ത് തന്നെയാണ് അമൃതയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. പുള്ളിമാൻ എന്ന സിനിമയിലാണ് അമൃത ആദ്യമായി പാടുന്നത്.

സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കുന്ന സമയത്താണ് നടൻ ബാല അമൃതയെ ശ്രദ്ധിക്കുന്നതും തുടർന്ന് ബാല അമൃതയെ വിവാഹം ചെയ്യുന്നതുമൊക്കെ. ആ ബന്ധത്തിൽ അവന്തിക എന്ന പേരിൽ ഒരു മകളും അമൃതയ്ക്കുണ്ട്. പിന്നീട് ബാലയുമായി വിവാഹബന്ധം വേർപിരിഞ്ഞ അമൃത സുരേഷ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വേറെയൊരു വിവാഹ ബന്ധത്തെ കുറിച്ച് അമൃത ചിന്തിച്ചിരുന്നില്ല.

ഈ കഴിഞ്ഞ ഇടയിലാണ് അമൃത സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിക്കാൻ തീരുമാനം എടുത്തത്. ഗോപി സുന്ദറും ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങളും പരിഹാസ കമന്റുകളുമൊക്കെ ലഭിച്ചിരുന്നു. അതിനെയെല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ട അമൃതയും ഗോപിയും ചിലപ്പോഴൊക്കെ വിമർശനങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ തന്നെ മറുപടിയും കൊടുത്തിരുന്നു.

വിമർശനങ്ങൾക്ക് ഇടയിലും തങ്ങളുടെ ജീവിതം ആഘോഷിക്കുകയാണ് ഇരുവരും. അമൃതയുടെ മകളുടെ ജന്മദിനം ഈ കഴിഞ്ഞ ദിവസമായിരുന്നു. ജന്മദിനത്തിന് ഗോപി സുന്ദർ മകൾക്ക് പിറന്നാൾ സദ്യ വാരിക്കൊടുക്കുന്നതും അമൃത മകൾക്ക് ഒരുക്കിയ സർപ്രൈസ് പാർട്ടിയുടെ വീഡിയോയും അമൃതയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. സ്വന്തം മകളെ പോലെയാണ് ഗോപിസുന്ദർ അവന്തികയെ കാണുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുവെന്ന് ആരാധകരും പങ്കുവച്ചു.

CATEGORIES
TAGS