‘അതീവ ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം അലസാന്ദ്ര, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘അതീവ ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം അലസാന്ദ്ര, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

100 ദിവസത്തെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയിലൂടെ കുറച്ച് പുതിയ താരങ്ങളെ സമ്മാനിച്ച ഒന്നായിരുന്നു ഏഷ്യാനെറ്റിലെ ബിഗ് ബോസ്. പ്രേക്ഷകർക്ക് പരിചിതരായ ചിലരും അത്ര പരിചയമില്ലാത്ത മുഖങ്ങളും ഒരുമിച്ച് 100 ദിനങ്ങൾ ഒരു വീട്ടിൽ പുറത്താകാതെ താമസിച്ച് പ്രേക്ഷരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ വിജയിയാവുന്ന ആളെ കണ്ടെത്തുന്ന പ്രോഗ്രാമാണ് ഇത്.

നാടിന്റെ പല മേഖലയിലും വർക്ക് ചെയ്യുന്ന പല പ്രമുഖരും അതുപോലെ ചില മോഡൽസുമൊക്കെ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കാറുണ്ട്. ബിഗ് ബോസിന്റെ മൂന്നാം സീസൺ ആരംഭിക്കുകയാണ് ഉടൻ. കഴിഞ്ഞ സീസണിൽ മത്സരാർത്ഥിയായ പങ്കെടുത്ത് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് അലസാന്ദ്ര ജോൺസൺ.

ഷോയുടെ 75 ദിവസം കോവിഡ് വ്യാപനത്തെ തുടർന്ന് പരിപാടി നിർത്തിയപ്പോൾ അലസാന്ദ്ര പുറത്താകാതെ നിൽപ്പുണ്ടായിരുന്നു. ബിഗ് ഷോ നിർത്തിയ ശേഷം പുറത്തിറങ്ങിയ അലസാന്ദ്രയെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. മോഡലിംഗ് രംഗത്ത് നിന്നും വന്ന ഒരാളായതുകൊണ്ട് തന്നെ ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളായിരുന്നു താരം.

അലസാന്ദ്രയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഗ്ലാമറസ് സ്റ്റൈലിഷ് ലുക്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന അലസാന്ദ്രയെ കണ്ടിട്ട് ആരാധകർ ഇത് ഹോട്ടായി പോയെന്നാണ്‌ കമന്റ് ചെയ്തിരിക്കുന്നത്. അവതാരക അപർണ തോമസും ചിത്രങ്ങൾക്ക് താഴെ ആ കമന്റ് ആദ്യം ഇട്ടത്.

ഫീമെയ്ൽ ഫോട്ടോഗ്രാഫറായ മെറിൻ ജോർജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സ്റ്റെർ ടൈപ്പ് ടിഷർട്ടും ഷോർട്സുമാണ് താരം ഇട്ടിരിക്കുന്നത്. ഒരു ബെഡിന്റെ സൈഡിൽ ചാരിയിരിക്കുന്ന അലസാന്ദ്ര ഫോട്ടോസിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. യൂട്യൂബിൽ വീഡിയോസ് അപ്‌ലോഡ് ചെയ്യാറുള്ള താരത്തിന് 45000-ത്തിൽ അധികം സബ്സ്ക്രൈബേഴ്സ് സ്വന്തമായിയുണ്ട്.

CATEGORIES
TAGS